ലഹരിക്കെതിരേ കെസിസി ചിൽഡ്രൻസ് കമ്മീഷൻ
1549516
Tuesday, May 13, 2025 5:08 PM IST
തിരുവല്ല : ലഹരി ഉപയോഗത്തിനെതിരേ യുവാക്കൾക്ക് കായികപരിശീലനം നൽകുന്നത് മറുമരുന്നായി ഉപയോഗിക്കാമെന്ന് മാത്യു ടി. തോമസ് എംഎൽഎ. കേരള കൗൺസിൽ ഓഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി ബോധവത്കരണ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓതറ കെ.ടി. ചാക്കോ സോക്കർ സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിസി ചിൽഡ്രൻസ് കമ്മീഷൻ ചെയർമാൻ സ്മിജു ജേക്കബ് മറ്റക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യസന്ദേശവും നൽകി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ. ടി. ചാക്കോ ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ജിനു തൂമ്പുംകുഴി, ക്നാനായ സമുദായ മാനേജിംഗ് കമ്മിറ്റിയംഗം തോമസുകുട്ടി തേവരുമുറിയിൽ, കെസിസി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റ്റിറ്റിൻ തേവരുമുറിയിൽ, ജോജി പി. തോമസ്, ലിനോജ് ചാക്കോ, സോക്കർ സ്കൂൾ മാനേജർ ലിജോ കുറിയിടം എന്നിവർ പ്രസംഗിച്ചു.