കഞ്ചാവ് വില്പനയ്ക്കിടെ വയോധികൻ അറസ്റ്റിൽ
1549531
Tuesday, May 13, 2025 5:16 PM IST
പത്തനംതിട്ട: വില്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി വയോധികനെ ജില്ലാ പോലീസ് ഡാന്‍സാഫ് ടീമും റാന്നി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ ചെമ്പനോലി തകിടിയില്‍ മണിയപ്പനെയാണ് (68) കഴിഞ്ഞ രാത്രി റാന്നി മാമുക്കില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഡി ഹണ്ടിന്റെ ഭാഗമായുള്ള പ്രത്യേകപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാർ, എസ്ഐ റെജി തോമസ്, സിപിഒമാരായ കലേഷ് കുമാർ, ബിബി ബാനര്‍ജി സംഘത്തില്‍ ഉണ്ടായിരുന്നു.