പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ​വും സം​സ്കാ​ര​വേ​ദി ത​യാ​റാ​ക്കി​യ 101 ഹാ​സ്യ​ക​ഥ​ക​ൾ ഉ​ൾ​കൊ​ള്ളു​ന്ന ന​ർ​മ​വേ​ദി പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ.​ജ​യ​രാ​ജ്‌ പു​സ്ത​ക പ്ര​കാ​ശ​ന​വും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ പു​സ്ത​ക പ​രി​ച​യ​വും ന​ട​ത്തും.

കി​ൻ​ഫ്രാ ചെ​യ​ർ​മാ​ൻ ബേ​ബി ഉ​ഴു​ത്തൂ​വാ​ൽ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. പ്ര​ഫ.​എ.​ജി. ജോ​ർ​ജ് അ​നു​സ്മ​ര​ണം ന​ട​ത്തും.