നാടെങ്ങും യോഗദിനാചരണം
1569263
Sunday, June 22, 2025 2:58 AM IST
കോന്നി സീനിയര്‍ ചേംബര്‍
കോന്നി: സീനിയര്‍ ചേംബര്‍ കോന്നി ലീജിയന് ലോകയോഗദിനത്തില് യോഗാചാര്യന് പി. എസ്. ദിലീപിനെ ആദരിച്ചു. അംഗങ്ങള്‍ക്കുവേണ്ടി യോഗാ ബോധവത്കരണവും പരിശീലനവും നടത്തി.
ലീജിയന് പ്രസിഡന്റ് ജയിംസ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി രാജീസ് കൊട്ടാരം, ജേക്കബ് തോമസ്, രാജി അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍
അടൂർ: മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികള്‍ ചെയര്മാന് ഡോ.ഏബ്രഹാം കലമണ്ണില്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എൻ. ശ്രീദേവി അധ്യക്ഷത വഹിച്ചു.
ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ശ്രീകുമാറിന്റെ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി. റിട്ട: ലെഫ്റ്റന്റ് കേണല്‍ എസ്. ഡിന്നി മുഖ്യപ്രഭാഷണം നടത്തി.
മാനേജിംഗ് ഡയറക്ടര്‍ ജോസഫ് ഏബ്രഹാം, വൈസ് ചെയര്മാന് സാമുവല്‍ ഏബ്രഹാം, ഡയറക്ടര്‍ ഷിജു വര്‍ഗീസ്, ജനറല്‍ മാനേജര്‍ തോമസ് ജോൺ, മെഡിക്കല്‍ സൂപ്രണ്ട് മേജര്‍ ഹരികുമാർ, ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.വി. പ്രശാന്ത്, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.എം.എസ്. സാറാമ്മ, സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ആർ. രാഹുല്‍, ഡോ. നാരായണ റെഡ്ഡി, ഡോ. ഹര്ഷൻ, ഡോ.അശ്വതി അഡ്മിനിസ്ട്രേറ്റര്മാരായ സിബി വര്‍ഗീസ്, അജോ ജോൺ, യൂണിയന് ചെയര്മാന് ജോബിന് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര യോഗദിനം നിര്‍മല്‍ ജ്യോതി സ്കൂളില്‍
മല്ലപ്പള്ളി: നിര്‍മല്‍ ജ്യോതി പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു നിര്‍മല്‍ ജ്യോതി ഗ്രൂപ്പ് ചെയര്മാന് ഡോ. ഗോപാല്‍ കെ. നായര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ നിര്‍മലാദേവി, പ്രിന്‍സിപ്പല്‍ ബി. ജയകുമാർ, വൈസ് പ്രിന്‍സിപ്പല്‍ ബിന്ദുമോൾ, ജി. ആശ എന്നിവര്‍ ക്ലാസുകളെടുത്തു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജില്‍ യോഗദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍സിസി 14-ാം ബറ്റാലിയന് പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മൈഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ എന്‍എസ്എസ് ഓഫീസര്‍ ജി. രാജശ്രീ, കോളജ് എന്‍എസ്എസ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിജോ കെ. ജോസഫ്, ആന്‍സി സാം, ഡോ. തോമസ് ഏബ്രഹാം, സുബേദാര്‍ മേജര്‍ സി. ഷിബു, അസിസ്റ്റന്റ് പ്രഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.