യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം നടത്തി
1569891
Tuesday, June 24, 2025 3:56 AM IST
പത്തനംതിട്ട: യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് ഫ്രണ്ടിന്റെ 56-ാം ജന്മദിന സമ്മേളനം നടത്തി. പത്തനംതിട്ട വൈഎംസിഎയില്‍ നടന്ന സമ്മേളനം കേരള കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്‍, ഉന്നതാധികാര സമിതി അംഗം ജോര്‍ജ് മാത്യു, സെക്രട്ടറി സ്മിജു മറ്റയ്ക്കാട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ആർ. രാജേഷ്, കെഎസ്സി ജില്ലാ പ്രസിഡന്റ്, ജോര്‍ജി മാത്യൂസ്, ഷാനു മാത്യു, ടിന്റു മാത്യു, റിജു എം. കാവുംപാട്ട്, ആരോണ്‍ ജോബ്ജി, അജിത് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.