മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മ കുടുംബസംഗമം ഇന്ന്
1577224
Sunday, July 20, 2025 3:57 AM IST
പത്തനംതിട്ട: മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈലപ്ര സെന്റ് ജോർജ് ഓഡിറ്റോറിയത്തില്‍ ഹാര്‍മണി 2025 എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിക്കും.
ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള മൈലപ്ര സ്വദേശികളായ പ്രവാസികള്‍ തമ്മില്‍ പരസ്പരം ആശയവിനിമയത്തിനും സൗഹൃദ വേദികള്‍ ഒരുക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ സംഘടിപ്പിച്ചും പ്രവാസി സൗഹൃദ ട്രസ്റ്റ് പ്രവര്‍ത്തിച്ചുവരികയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുടുംബസംഗമം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
മൈലപ്ര പ്രവാസി സൗഹൃദ ട്രസ്റ്റിന്റെ മെംബര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും സമൂഹത്തില്‍ വിവിധ ശ്രേണികളില്‍ വ്യക്തിമുദ്രപതിച്ചവര്ക്കുള്ള ആദരവും പ്രവാസി സ്നേഹസ്പര്‍ശം ചാരിറ്റി പ്രോജക്റ്റ് ഉദ്ഘാടനവും വിതരണവും ഇതോടൊപ്പം നടക്കും.
മൈലപ്ര പ്രവാസി കൂട്ടായ്മയിലെ കുടുംബാഗങ്ങളുടെ കലാ പരിപാടികളും പ്രശസ്ത നാടന്‍ പാട്ട് ഗായകനും ഹോക് ലോര്‍ അക്കാഡമി ഡയറക്ടറുമായ അഡ്വ. സുരേഷ് സോമ നയിക്കുന്ന ബഡാ ബുറാ സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് പ്രസിഡന്റ് മുരളി എസ്. പണിക്കര്‍, സെക്രട്ടറി ലിനു, ജോയിന്റ് സെക്രട്ടറി അനീഷ് മൈലപ്ര, ട്രഷറര്‍ മാത്യു വർഗീസ് എന്നിവര്‍ പറഞ്ഞു.