പെട്ടിഓട്ടോ മോഷ്ടിച്ച് കടത്തിയ സംഘം പിടിയിൽ
1577226
Sunday, July 20, 2025 3:57 AM IST
പത്തനംതിട്ട: കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ടുപേർ പിടിയിൽ.
മലയാലപ്പുഴ അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ സുനില്‍ തോമസ്(39), അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ ജോബി തോമസ് (45) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബന്ധുക്കളാണ്.
15ന് രാത്രിയാണ് കുമ്പഴ കിഴക്കേ മുറിയില്‍ മോഹന്‍ ജോര്‍ജിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പെട്ടിഓട്ടോ മോഷണം പോവുന്നത്. സുനില്‍ പത്തനംതിട്ട പോലീസ് ഈവര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു ക്രിമിനല്‍ കേസില്‍കൂടി പ്രതിയാണ്.
പത്തനംതിട്ട ഡിവൈഎസ്പി ന്യൂമാന്റെ നിര്‍ദേശാനുസരണം ഇന്‍സ്പെക്ടര്‍ കെ. സുനിമോന്, എസ്ഐമാരായ ജി. ജോണ്‍, കെ.ആര്. രാജേഷ് കുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.