ലൈംഗിക അതിക്രമക്കേസില്‍ ഏഴുവർഷം കഠിനതടവും പിഴയും
1577229
Sunday, July 20, 2025 3:57 AM IST
പത്തനംതിട്ട: വിദ്യാർഥിനിയെ ക്ലാസിനിടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയയാൾക്ക് ഏഴുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
കൊല്ലം ശക്തികുളങ്ങര കാവനാട് കുരീപ്പുഴ പനമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് സാലിഹിനെയാണ് (58) ശിക്ഷിച്ചത്.
പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ടി. മഞ്ജിത്തിന്റേതാണ് വിധി.