അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ: കാതോലിക്കേറ്റ് സ്കൂളിൽ സെമിനാർ നടന്നു
1577230
Sunday, July 20, 2025 3:57 AM IST
പത്തനംതിട്ട: അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ സമകാലീന ഇന്ത്യയിൽ ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ നടന്നു.
ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലട്ടതിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ രാജു ഏബ്രഹാം, മാധ്യമ പ്രവർത്തകൻ ഇ.എൻ. നന്ദകുമാർ എന്നിവർ വിഷയാവതരണം നടത്തി.
അപു ജോൺ ജോസഫ് മോഡറേറ്ററായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനോദ് മാത്യു നന്ദിയും പറഞ്ഞു.
കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ150 വിദ്യാർഥികൾ പങ്കെടുത്തു.