മാതൃവേദി ഫൊറോന അസംബ്ലി
1577232
Sunday, July 20, 2025 3:57 AM IST
റാന്നി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി റാന്നി ഫൊറോന അസംബ്ലി സിറ്റഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഫൊറോന പള്ളി വികാരി ഫാ. തോമസ് മുണ്ടിയാനിയിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് മരുതോലിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മാതൃവേദി രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ഫൊറോന സെക്രട്ടറി കുഞ്ഞുമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത ആനിമേറ്റർ സിസ്റ്റർ റോസ്മി, രൂപത പ്രസിഡന്റ് ജിജി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഫൊറോന പ്രസിഡന്റ് ലൗലി ജോസ് സ്വാഗതവും അനിമേറ്റർ സിസ്റ്റർ ജെസ്മി സിഎംസി നന്ദിയും പറഞ്ഞു.