മാര്‍ത്തോമ്മ കണ്വന്ഷന് പ്രസംഗസംഘം വാർഷിക സമ്മേളനം ഇന്നു മുതൽ
1577234
Sunday, July 20, 2025 4:15 AM IST
മാരാമൺ: മലങ്കര മാര്‍ത്തോമ്മ സുറിയാനിസഭ കണ്വന്ഷന് പ്രസംഗസംഘം വാര്‍ഷിക കോൺഫറൻസും സപ്തതി സമാപന സമ്മേളനവും ഇന്നു മുതൽ 22 വരെ മാരാമണ്‍ റിട്രിറ്റ് സെന്ററില്‍ നടക്കും.
വാര്‍ഷിക കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം ആറിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്‍വഹിക്കും.
മാര്‍ത്തോമ്മസഭാ സെക്രട്ടറി റവ. എബി ടി. മാമ്മന്‍, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, മെട്രോപ്പോലീത്തന്‍ സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ്, ഡോ. തോമസ് ജോര്‍ജ് കൊച്ചി, ബ്രദര്‍ റെജി ജേക്കബ് ചുങ്കത്തറ, ബ്രദര്‍ ജോയി പുല്ലാട് എന്നിവര്പ്രഭാഷണങ്ങള് നിര്‍വഹിക്കും.