പുഷ്പഗിരി നഴ്സിംഗ് കോളജിൽ ബിരുദദാനവും കോളജ് ദിനാഘോഷവും
1577235
Sunday, July 20, 2025 4:15 AM IST
തിരുവല്ല: പുഷ്പഗിരി നഴ്സിംഗ് കോളജിൽ ബിരുദദാനവും കോളജ് ഓഫ് നഴ്സിംഗ് ദിനാഘോഷവും കേരള ആരോഗ്യ സർവകലാശാല വിദ്യാർഥി കാര്യാലയ മേധാവി ഡോ. ആർ. ആശിഷ് ഉദ്ഘാടനം ചെയ്തു. ബിരുദ സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും അവാർഡ്വിതരണവും നിർവഹിച്ചു. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സിഇഒ റവ.ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷത വഹിച്ചു.
കോളജ് ഓഫ് നഴ്സിംഗ് ഡയറക്ടർ ഫാ. മാത്യു പുത്തൻപുരയിൽ, കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രഫ. വിനീത ജേക്കബ്, സിഎൻഒ സുവർണ എസ്. പണിക്കർ, പിടിഎ പ്രസിഡന്റ് കെ. സഞ്ജീവ് കുമാർ, സിസ്റ്റർ മേരി ജ്യോതി, രഞ്ജിനി ദേവി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കോളജ് ദിനാഘോഷവും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ചു നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.