അറിവിനൊപ്പം ചിന്തയും ഉണര്‍ത്തുന്നതാണ് വായനയെന്ന് ജില്ലാ കളക്ടര്‍
1577238
Sunday, July 20, 2025 4:15 AM IST
പത്തനംതിട്ട: വായനപക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേർന്നു സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരവിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.
മത്സര വിജയികളായ ആര്. ഋതുനന്ദ (ജിയുപിഎസ് പൂഴിക്കാട്), ആര്‍ദ്രലക്ഷ്മി (ജിവിഎച്ച്എസ്എസ് ആറന്മുള), ശ്രദ്ധ സന്തോഷ് (തെങ്ങമം യുപിഎസ്), ആല്യ ദീപു (ഭവന്‍സ് വിദ്യാമന്ദിര്‍ പത്തനംതിട്ട), ദേവനന്ദ (സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസ് കൈപ്പട്ടൂര്‍), അഭിരാമി അഭിലാഷ് (ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മല്ലപ്പള്ളി) എന്നിവര്‍ കളക്ടറില്‍നിന്ന് സമ്മാനവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ജില്ലയിലെ യുപി, ഹൈസ്കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. ടി. ജോണ്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു.