സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം വിളംബര സമ്മേളനം
1577239
Sunday, July 20, 2025 4:15 AM IST
പത്തനംതിട്ട: ഓഗസ്റ്റ് 19 മുതല്‍ 21 വരെ തിരുവനന്തപുരത്തു നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരളയുടെ ദേശീയ സമ്മേളനത്തിന്റെ വിളംബരം പത്തനംതിട്ട പ്രസ് ക്ലബ് അങ്കണത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന് അധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി പി. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, ഫോറം ജില്ലാ പ്രസിഡന്റ് ക്രിസ്് തോമസ്, സെക്രട്ടറി ബാബു കൃഷ്ണകല, ട്രഷറാര്‍ പ്രസാദ് മൂക്കന്നൂര്‍, വൈസ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.എന്‍. രാജേശ്വരന്, സജിത് പരമേശ്വരന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിജു സ്്കറിയ, കെ.ജി. മധുപ്രകാശ്, പ്രസ്ക്ലബ് സെക്രട്ടറി ജി. വിശാഖന് തുടങ്ങിയവര്‍ പ്രസംഗിച്ചു.