മില്ലറ്റ് കഫേ ഉദ്ഘാടനം ചെയ്തു
1577240
Sunday, July 20, 2025 4:15 AM IST
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ പെരിങ്ങര സിഡിഎസിന്റെയും ജഗൻസ് മില്ലറ്റ് ബാങ്ക് തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങര ജംഗ്ഷനിൽ ആരംഭിച്ച റെഡി ടു ഈറ്റ് മില്ലറ്റ് കഫേയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ചെറു ധാന്യങ്ങളിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ ആദ്യ വിതരണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ ഗീതാ പ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
സ്വാദിഷ്ടമായ ഭക്ഷണങ്ങൾ മില്ലറ്റ് അവൽ, മില്ലറ്റ് തൈര് സാദം, വെജിറ്റബിൾ സലാഡ് തുടങ്ങിയ വ്യത്യസ്തങ്ങളായ മറ്റ് ന്യൂട്രി ഫുഡ് ഭക്ഷണങ്ങളും ലഭ്യമാണ്.