എഴുമറ്റൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1577241
Sunday, July 20, 2025 4:15 AM IST
എഴുമറ്റൂർ: ആധുനികവത്കരിക്കപ്പെട്ട സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകള്‍ സ്മാര്‍ട്ട് ആകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ. രാജൻ. എഴുമറ്റൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പില്‍ വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സ്മാര്‍ട്ട് വില്ലേജുകള്‍ക്ക് ആകുമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, എഡിഎം ബി. ജ്യോതി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ജോസഫ്,
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.