ബൈബിൾ പ്രയാണം കോന്നിയിൽനിന്ന്
1592546
Thursday, September 18, 2025 3:46 AM IST
കോന്നി: മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ബൈബിൾ പ്രയാണം കോന്നി വൈദിക ജില്ലയിലെ കൂടൽ സെന്റ് പീയൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നാണ് അടൂരിലേക്ക് നടത്തിയത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ എത്തി മറ്റു വൈദിക ജില്ലകളിൽ നിന്നുള്ള പ്രയാണങ്ങളുമായി ചേർന്ന് അടൂർ സെൻട്രലിൽ എത്തി ഇതര രൂപതകളിൽ നിന്നുള്ള പ്രയാണങ്ങളുമായി സംഗമിച്ച് അടൂർ മാർ ഈവാനിയോസ് നഗറിൽ സമാപിക്കുകയായിരുന്നു.
ജോസഫ് കുരുമ്പിലേത്ത് കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് കൈതോൺ, ഫാ. വർഗീസ് കൂത്തനേത്ത്,ഫാ. വർഗീസ് തയ്യിൽ, ഫാ. വർഗീസ് ചാമക്കാലായിൽ, ഫാ. പ്രിൻസ് കോയിക്കൽ,ഫാ. തോമസ് ചെറുതോട്, ഫാ. ഫെലിക്സ് പത്യാല, ഫാ. ബിജോയി തുണ്ടിയത്ത്,
എംസിവൈഎം ജില്ലാ പ്രസിഡന്റ് പ്രിൻസ് റെജി, അബു മോനച്ചൻ, വി.ടി. രാജൻ, സജി പീടികയിൽ, എം.എം. തോമസ്, ഷീജ ഏബ്രഹാം, വിൽസൻ പട്ടേരിൽ, എന്നിവർ നേതൃത്വം നൽകി.