സിറിൽ ബസേലിയോസ് ബാവ ഛായാചിത്ര പ്രയാണം
1592548
Thursday, September 18, 2025 3:46 AM IST
പന്തളം: പുനരൈക്യ വാർഷികാഘോഷത്തിന്റെ ഭാഗമായി എംസിവൈഎം പന്തളം വൈദിക ജില്ലയുടെ നേതൃത്വത്തിൽ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവായുടെ ഛായാചിത്ര പ്രയാണം നടത്തി.
പന്തളം മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വൈദിക ജില്ലാ വികാരി ദാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ ഛായാചിത്രം കൈമാറി ഉദ്ഘാടനം ചെയ്തു. എംസിവൈഎം വൈദിക ജില്ലാ ഡയറക്ടർ ഫാ. സാം വെങ്ങാട്ടൂർ, പ്രസിഡന്റ് സാം കോശി എന്നിവർ ഏറ്റുവാങ്ങി.
എംസിഎംഫ് പ്രസിഡന്റ് മോളി മോനച്ചൻ പ്രസംഗിച്ചു. കുരമ്പാല, പറന്തൽ വഴി അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ എത്തി പ്രധാന പ്രയാണവുമായി സംഗമിച്ച് ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂളിലെ മാർ ഈവാനിയോസ് നഗറിൽ സമാപിച്ചു.
കിളീലേത്ത് ചാക്കോ അനുസ്മരണം
പത്തനംതിട്ട: മലങ്കരസഭയിൽ പുനരൈക്യപ്പെട്ട ആദ്യ അല്മായനായ കിളീലേത്ത് ചാക്കോയുടെ ചരമവാർഷികം ഇന്നലെ ആയിരുന്നു.
പുനരൈക്യ വേദിയിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ചു. ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിനൊപ്പം 1930ൽ പുനരൈക്യപ്പെട്ട ആദ്യത്തെ അല്മായനാണ് കായംകുളം സ്വദേശിയായ കിളീലേത്ത് ചാക്കോ. മലങ്കര കത്തോലിക്കാ സഭയിലേക്കുള്ള പുനരൈക്യത്തിന്റെ പാതയിൽ അദ്ദേഹം നേരിട്ട പ്രതിസന്ധികളും വേദനകളും സഭയുടെ പുനരൈക്യ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്.
സഭയുടെ ഐക്യത്തിനുവേണ്ടി തന്റെ ജീവിതം പോലും സമർപ്പിച്ച അല്മായനാണ് കിളീലേത്ത് ചാക്കോ. പുനരൈക്യ വാർഷികാഘോഷ വേളയിൽ തന്നെ അദ്ദേഹത്തിന്റെ ചരമദിനവും വന്നുചേർന്നതോടെ ഇന്നലെ പ്രധാന വേദിയിൽ അത് അനുസ്മരിക്കുകയുണ്ടായി.