ശ്രേഷ്ഠ രാമച്ചെ പൈതൃക സമാപന സമ്മേളനം
1592551
Thursday, September 18, 2025 3:46 AM IST
പത്തനംതിട്ട: നമ്മുടെ ജീവിത സാക്ഷ്യം കൊണ്ട് ആകർഷിക്കപ്പെട്ട് ക്രിസ്തുവിന്റെ വിശ്വാസത്തിലേക്ക് ജനങ്ങൾ വരുന്നതാണ് ക്രൈസ്തവ സഭകളുടെ പാരമ്പര്യമെന്ന് കർദിനാൾ ബിഷപ് മാർ ജോർജ് ആലഞ്ചേരി. കുലത്താക്കൽ മഹാ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ രാമച്ചെയുടെ എഴുനൂറാം പൈതൃകസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. കുലത്താക്കൽ മഹാ കുടുംബത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആദ്യ ഭവനത്തിന്റെ താക്കോൽദാന കർമവും നിർവഹിച്ചു. രാഷ്ട്രപതിയിൽ നിന്നും പോലീസ് മെഡൽ നേടിയ കുടുംബാംഗം ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പിൽ, പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ കുടുംബാംഗം മാത്യൂസ് മണവത്ത് കോർഎപ്പിസ് കോപ്പയെയും ആദരിച്ചു.
മഹാ കുടുംബയോഗം പ്രസിഡന്റ് ജോർജ് സൈമൺ കുലത്താക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സതേൺ ഏഷ്യ ബൈബിൾ കോളജ് ഡീൻ റവ.ഡോ.ശാമുവേൽ ടി.കോശി , ഗോപ്പിയോ -ഗ്ലോബൽ ചെയർമാൻ ഡോ. സണ്ണി കുലത്താക്കൽ,പേട്രൺ ഫാ. ചെറിയാൻ, പി.വർഗീസ് പറയാനാവട്ടം, ട്രഷറർ ടോണി കുര്യൻ കൊച്ചുമാലിൽ, വൈസ് പ്രസിഡന്റുമാരായ എം.റ്റി.മാത്യു മുരിങ്ങാശേരൽ , ബ്രദർ സാബു തോമസ് കടന്തോട്,
പ്രഫ.അലക്സാണ്ടർ കെ. സാമുവേൽ കുന്നിപ്പറമ്പിൽ, പ്രഫ.പി.സി.തോമസ് പഴമ്പള്ളിൽ, ബിജു ഉമ്മൻ, ഫാ. മാത്യൂസ് എ.മാത്യൂസ്, ജോയിന്റ് സെക്രട്ടറി ഇട്ടിയവിറ മാണി, ജനറൽ സെക്രട്ടറി ജേക്കബ് രാമെച്ച, പ്രോഗ്രാം കൺവീനർ സാജൻ കടന്തോടെ എന്നിവർ പ്രസംഗിച്ചു.