പഥേര്‍ പാഞ്ചലിയുടെ 70 വര്‍ഷങ്ങൾ: സെമിനാറും പ്രദർശനവും
1592552
Thursday, September 18, 2025 3:46 AM IST
പത്തനംതിട്ട: ഇതിഹാസ ചലച്ചിത്രകാരന് സത്യജിത്റേയുടെ ആദ്യ സിനിമ പഥേര്‍ പാഞ്ചലിയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമയുടെ പ്രദര്‍ശനവും സെമിനാറും സംവാദവും 21ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
നഗരസഭയും ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്യും. കവി കെ. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും.
ലൂമിയര്‍ ലീഗ് പ്രസിഡന്റ് ജി. വിശാഖന്റെ അധ്യക്ഷതയില്‍ ഡോ. മോന്‍സി ജോണ്‍, ഉണ്ണിക്കൃഷ്ണന് പൂഴിക്കാട്, ബിനു ജി. തമ്പി എന്നിവര്‍ പ്രസംഗിക്കും. നാലിന് പഥേര്‍ പാഞ്ചലി പ്രദര്‍ശിപ്പിക്കും.
ആറിന് നടക്കുന്ന സര്‍ഗ സംവാദത്തില്‍ ബോബി ഏബ്രഹാം, തോമസ് ജോസഫ്, റോയി തോമസ്, ചിത്ര മേനോൻ, തുളസീധരന്‍ നായര്‍, മിനി കോട്ടൂരേത്ത് , ഡോ. ജിജു വി ജേക്കബ്, ഡോ. കെ ലേഖ എന്നിവര്‍ പങ്കെടുക്കും.