അ​ടൂ​ർ: ശാ​സ്താം​കോ​ട്ട - അ​ടൂ​ർ ദേ​ശീ​യപാ​ത​യി​ൽ നെ​ല്ലി​മു​ക​ൾ ജം​ഗ്ഷ​ന് സ​മീ​പം സ്ഥാപി​ച്ചി​രി​ക്കു​ന്ന സ്ഥ​ലനാ​മം രേ​ഖ​പ്പെ​ടുത്തി​യ ദി​ശാ സൂ​ചി​ക​ബോ​ർ​ഡ് വ​ള്ളി പ​ട​ർ​ന്നുക​യ​റി​യ​ത് മൂ​ലം കാ​ണാ​നാ​കുന്നി​ല്ല. നെ​ല്ലി​മു​ക​ൾ ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞ് അ​ടൂ​രി​ലേക്കു ​വ​രുമ്പോ​ഴു​ള്ള വ​ള​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡാ​ണ് വ​ള്ളി​പ​ട​ർ​പ്പ് മൂ​ടിക്കി​ട​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഉ​ൾ​പ്പെടെ​യു​ള്ള സ്ഥ​ല​ത്തേ​ക്കു​ള്ള ദി​ശ സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡാണി​ത്.

നി​ര​വ​ധി ബ​സു​ക​ളും ച​ര​ക്കു​ലോ​റി​ക​ളും നൂ​റ് ക​ണ​ക്കി​ന് ചെ​റു വാ​ഹന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്നു​ണ്ട്. രാ​ത്രി​യി​ലും ഈ ​പാ​ത​യി​ൽ വാ​ഹ​ന തി​ര​ക്കാ​ണ്. വൈ​ദ്യുതി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നു​മി​ല്ല.