അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1592560
Thursday, September 18, 2025 3:53 AM IST
കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടിയും മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ വ്യക്തിയില്‍ നിന്നും 2022ല്‍ പഞ്ചായത്ത് വാങ്ങിയ വസ്തുവിലാണ് അങ്കണവാടി നിര്‍മിച്ചത്.
ഗ്രാമപഞ്ചായത്തംഗം ടി.ടി. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.റ്റി. അജോമോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, സ്ഥിരം സമിതി അംഗങ്ങളായ വി. ശ്രീകുമാര്‍, പി. സിന്ധു,
ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലത, വി.കെ. രഘു, എസ്. ബാബു, മിനി രാജീവ്, സ്മിത സന്തോഷ്, ജി. ശ്രീകുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സൗമ്യ സുധീഷ്, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയതോമസ്, എഎല്‍എംസി അംഗങ്ങളായ കെ.പി. തോമസ്, പി.കെ.സുരേന്ദ്രന് , കെ. ഉണ്ണി, ദിവ്യ, സുജാത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.