വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം ‌
Saturday, April 13, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: ഈ​ശോ​യു​ടെ പീ​ഢാ​സ​ഹ​ന​ത്തി​ന്‍റെ സ്മ​ര​ണ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ വി​ശു​ദ്ധ​വ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.
ജെ​റു​സ​ലേ​മി​ലേ​ക്കു​ള്ള ജ​യോ​ത്സ​വ യാ​ത്ര​യെ അ​നു​സ്മ​രി​ച്ച് ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കും. രാ​വി​ലെ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി എ​ന്നി​വ ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. വൈ​കു​ന്നേ​രം മു​ത​ൽ പീ​ഢാ​നു​ഭ​വ​വാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. പെ​സ​ഹ, ദുഃ​ഖ​വെ​ള്ളി, ദുഃ​ഖ​ശ​നി ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് വി​ശു​ദ്ധ​വാ​ര​ത്തി​നു സ​മാ​പ​ന​മാ​കു​ന്ന​ത്.
തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ലെ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ൻ​മ​ണ്ണ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​ത്തം​തി​ട്ട രൂ​പ​ത കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.
ക​ല്ലേ​ലി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്ത് ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ​രു​മ​ല സെ​മി​നാ​രി ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും കൊ​ടു​മ​ണ്‍ സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും അ​യി​രൂ​ർ മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ‌

‌മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ‌‌

പ​ത്ത​നം​തി​ട്ട: മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 7.30ന് ​ഓ​ശാ​ന ഞാ​യ​ർ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.
ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ർ​ജ് ആ​ലു​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്രാ​രം​ഭ പ്രാ​ർ​ഥ​ന, കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് എ​ന്നി​വ മേ​രി​മാ​ത ജൂ​ണി​യ​ർ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​കും.
15,16,17 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 5.55ന് ​കു​രി​ശി​ന്‍റെ വ​ഴി, വി​ശു​ദ്ധ കു​ർ​ബാ​ന. 18നു ​രാ​വി​ലെ 7.30ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യോ​ടെ പെ​സ​ഹ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​ആ​രാ​ധ​ന.
19നു ​രാ​വി​ലെ 6.15ന് ​മേ​രി​മാ​താ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്നും സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി​ക്കു തു​ട​ക്ക​മാ​കും. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കും. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ഴി സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ആ​ലു​ങ്ക​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ഒ​ന്പ​തി​ന് പീ​ഢാ​നു​ഭ​വ ശു​ശ്രൂ​ഷ.20നു ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് യു​വ​ജ​ന​സം​ഗ​മം. സ​ഹ​വി​കാ​രി ഫാ.​ആ​ന്‍റ​ണി ക​ഴു​പ്പി​ൽ ന​യി​ക്കും. 21നു ​പു​ല​ർ​ച്ചെ 3.30ന് ​ഉ​യി​ർ​പ്പ് തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​കും. ‌‌

ത​ട്ട​യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ‌‌

ത​ട്ട​യി​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.
രാ​വി​ലെ ഏ​ഴി​ന് പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് കു​രു​ത്തോ​ല വാ​ഴ്ത്ത​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് വാ​ദെ ദ​ൽ​മീ​നോ ശു​ശ്രൂ​ഷ.
15, 16, 17 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം പ്രാ​ർ​ഥ​ന, പീ​ഢാ​നു​ഭ​വ​ധ്യാ​നം. ഫാ.​ദാ​നി​യേ​ൽ നാ​ര​ക​ത്തി​നാ​ൽ, ഫാ.​വ​ർ​ഗീ​സ് സാ​മു​വേ​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കും.
18നു ​രാ​വി​ലെ 9.30ന് ​പ്രാ​ർ​ഥ​ന. 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. 19നു ​രാ​വി​ലെ എ​ട്ടി​ന് ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും.
20നു ​രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ഉ​യി​ർ​പ്പ് തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കു തു​ട​ക്ക​മാ​കും. വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പു​ലി​മു​റ്റ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ‌