ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ അ​വ​കാ​ശ സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Sunday, April 14, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പ്ര​കാ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന എ​ന്‍റെ രാ​ജ്യം എ​ന്‍റെ അ​വ​കാ​ശം സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.‌

പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം മു​ൻ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ഉ​പ​ദേ​ശ​ക​ൻ ഡോ.​എ. മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ബി. ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ, ക​മാ​ധേ​നു അ​വാ​ർ​ഡ് ജേ​താ​വ് അ​ജ​യ​കു​മാ​ർ വ​ല്ല്യു​ഴ​ത്തി​ൽ, എ​ച്ച്പി​ആ​ർ​എം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ഡ് എ​സ്പി പി. ​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പ്ര​കാ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു കെ.​തോ​മ​സ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ല​ക്സ്നാ​ഥ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. രാ​ധാ​മ​ണി​യ​മ്മ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കു​ക്കു​ൾ ബാ​ല​കൃ​ഷ്ണ​ൻ, എം.​എ. ക​ബീ​ർ, മു​ര​ളീ​ധ​ര​ക്കു​റു​പ്പ്, രാ​ജേ​ന്ദ്ര​ബാ​ബു, പി.​കെ. ബാ​ബു​രാ​ജ്, കെ.​എ​ൻ. ഗോ​പി​നാ​ഥ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌