നേ​ര​റി​വ് 2019 പ​ഞ്ച​ദി​ന വി​ജ്ഞാ​ന​ക്ക​ള​രി
Sunday, April 14, 2019 10:15 PM IST
‌പ​ത്ത​നം​തി​ട്ട: മാ​റ്റം വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും മാ​ത്രം പോ​രാ പൊ​തു​ജീ​വി​ത​ത്തി​ലും ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നെ​ന്നും ന​മ്മു​ടെ പ​ല മ​നോ​ഭാ​വ​ങ്ങ​ളും തി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ കെ.​വി.​മോ​ഹ​ൻ കു​മാ​ർ. ശ്രീ​നാ​രാ​യ​ണ ശാ​സ്ത്ര​ക​ലാ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നേ​ര​റി​വ് 2019 പ​ഞ്ച​ദി​ന വി​ജ്ഞാ​ന​ക്ക​ള​രി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് സു​നി​ൽ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ര​വീ​ന്ദ്ര​ൻ എ​ഴു​മ​റ്റൂ​ർ, കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​എം.​എ​സ്.​സു​നി​ൽ, ക​രു​ണാ​ക​ര​ൻ പ​രു​ത്യാ​നി​ക്ക​ൽ, ജി.​മ​ല്ലി​ക, രാ​ജി മ​ഞ്ചാ​ടി, എം.​എ​സ്.​സ​ന്തോ​ഷ്, ബി.​സു​ധീ​പ്, ദി​വ്യ എ​സ്.​എ​സ്, അ​നി​ത, അ​നി​ല പ്ര​സം​ഗി​ച്ചു.