ഓ​ശാ​ന​യും വി​ഷു​വും: സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും തി​ര​ക്കി​ന്‍റെ ദി​ന​ങ്ങ​ൾ
Sunday, April 14, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ഓ​ശാ​ന തി​രു​നാ​ളി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജും ഇ​ന്ന​ലെ പ​ര്യ​ട​ന​ത്തി​നി​റ​ങ്ങി​യ​ത്.ആ​ന്‍റോ ആ​ന്‍റ​ണി ഇ​ന്ന​ലെ രാ​വി​ലെ ഏ​ന്ത​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു പ​ര്യ​ട​നം.
ഇ​ന്നു രാ​വി​ലെ വി​ഷു ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും സ്ഥാ​നാ​ർ​ഥി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് പ​രു​മ​ല പ​ള്ളി​യി​ലെ ഓ​ശാ​ന ശ്രു​ശ്രൂ​ഷ​ക​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ആ​റ​ൻ​മു​ള, പ​റ​ന്ത​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.
വി​ഷു ദി​ന​ത്തി​ൽ രാ​വി​ലെ കു​ടും​ബ​ത്തി​നോ​ടൊ​പ്പം സ്ഥാ​നാ​ർ​ഥി ചെ​ല​വ​ഴി​ക്കും. പി​ന്നീ​ട് ഇ​ല​വും​തി​ട്ട​യി​ൽ അ​മ്മ​മാ​രു​ടെ വി​ഷു കൈ ​നീ​ട്ടം സ്വീ​ക​രി​ക്കും.
അ​ധ്യാ​പ​ക​രെ സ​ന്ദ​ർ​ശി​ക്കു​ക​യും ആ​റ​ൻ​മു​ള മ​ണ്ഡ​ല​ത്തി​ലെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി​ഷു​പ്പു​ല​രി​യി​ൽ ശ​ബ​രി​മ​ല ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തും. രാ​ത്രി വൈ​കി മ​ല ക​യ​റു​ന്ന സു​രേ​ന്ദ്ര​ൻ പു​ല​ർ​ച്ചെ നാ​ലി​ന് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തും. തു​ട​ർ​ന്ന് തി​രി​കെ ഇ​റ​ങ്ങി പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.