ശ​ബ​രി​മ​ല വി​ഷ​യം : പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നു ശ്ര​മി​ച്ചു - സു​ധീ​ര​ൻ
Sunday, April 14, 2019 10:16 PM IST
കോ​ഴ​ഞ്ചേ​രി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ റി​വ്യൂ പെ​റ്റീ​ഷ​ന്‍ ന​ല്‍​കാ​തെ അ​ഭി​ന​വ ന​വോ​ത്ഥാ​ന നാ​യ​കാ​നാ​കാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് വി.​എം. സു​ധീ​ര​ന്‍. കോ​ഴ​ഞ്ചേ​രി യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നും കു​ടും​ബ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ത​ന്ത്ര​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ഴി​യു​മാ​യി​രു​ന്നു.
എ​ന്നാ​ല്‍ അ​തി​ന് മു​തി​രാ​തെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി​യു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ന​ട​ത്തി​യ​ത്. പ​ക്വ​മാ​യ രീ​തി​യി​ല്‍ വി​ധി​യെ സ​മീ​പി​ക്കാ​തെ സം​സ്ഥാ​ന​ത്തെ ക​ലാ​പ ഭൂ​മി​യാ​ക്കി നേ​ട്ടം കൊ​യ്യാ​നാ​ണ് പി​ണ​റാ​യി​യും ശ്ര​മി​ച്ച​ത്.
ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട സ​മ​യ​ത്ത് അ​തി​നു​വേ​ണ്ടി ചെ​റു​വി​ര​ല്‍​പോ​ലും അ​ന​ക്കാ​തെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​മെ​ന്ന് പ​റ​യു​ന്ന​തി​ലൂ​ടെ ന​രേ​ന്ദ്ര​മോ​ദി സ്വ​യം പ​രി​ഹാ​സ്യ​നാ​കു​ക​യാ​ണ്.
ലോ​കം ഗാ​ന്ധി​ജി​യി​ലേ​ക്ക​ടു​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ ഗാ​ന്ധി​ജി​യു​ടെ വ​ധം പു​ന​ര്‍​ജ്ജ​നി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തെ​ന്ന് സു​ധീ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.
യോഗത്തിൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യി​സ​ണ്‍, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, വി​ക്ട​ര്‍ ടി. ​തോ​മ​സ്, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, ജെ​റി സാം ​മാ​ത്യു, എ. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.