രാ​ഹു​ൽ​ഗാ​ന്ധി നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ, ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
Sunday, April 14, 2019 10:16 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി നാ​ളെ രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​സം​ഗി​ക്കും.
പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​കോ​പ്ട​റി​ലെ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി റോ​ഡു​മാ​ർ​ഗം ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും.
സ്റ്റേ​ഡി​യ​ത്തി​ൽ സ്റ്റേ​ജി​ന്‍റെ​യും പ​ന്ത​ലി​ന്‍റെ​യും പ​ണി​ക​ൾ ഇ​ന്നു പൂ​ർ​ത്തി​യാ​കും. സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യി സു​ര​ക്ഷാ ഭ​ട​ൻ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും.
ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്റ്റേ​ഡി​യ​വും റോ​ഡും സു​ര​ക്ഷാ​വ​ല​യം തീ​ർ​ത്തി​ട്ടു​ണ്ട്. പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും എ​സ്പി​ജി ഏ​റ്റെ​ടു​ക്കും. പ്ര​മാ​ടം മു​ത​ൽ പ​ത്ത​നം​തി​ട്ട വ​രെ​യു​ള്ള യാ​ത്ര​യു​ടെ റി​ഹേ​ഴ്സ​ൽ ഇ​ന്ന​ലെ ന​ട​ത്തി.

പ്രമാടം റോഡിൽ നിരോധനം

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് രാ​വി​ലെ 8.30 മു​ത​ൽ ര​ണ്ടു​വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു.
വി.​കോ​ട്ട​യ​ത്തു നി​ന്നും ച​ന്ദ​ന​പ്പ​ള്ളി​യി​ൽ നി​ന്നും താ​ഴൂ​ർ​ക്ക​ട​വ് വ​ഴി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള്ളി​ക്കോ​ട് വാ​യ​ന​ശാ​ല ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് തൃ​പ്പാ​റ വ​ഴി കൈ​പ്പ​ട്ടൂ​രി​ൽ എ​ത്തി യാ​ത്ര തു​ട​ര​ണം.
കോ​ന്നി ആ​ന​ക്കൂ​ട് വ​ഴി പ്ര​മാ​ടം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ള​കൊ​ള്ളൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് തി​രി​ഞ്ഞ് കോ​ന്നി, കു​ന്പ​ഴ റോ​ഡി​ലെ​ത്തി കു​ന്പ​ഴ വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്കു പോ​ക​ണം. കു​ന്പ​ഴ നി​ന്നും മ​റ്റു റൂ​ട്ടു​ക​ളി​ൽ നി​ന്നും അ​ബാ​ൻ ജം​ഗ്ഷ​നി​ലെ​ത്തി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ബാ​നി​ൽ നി​ന്നും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ​ത്തി പോ​ സ്റ്റ് ഓ​ഫീ​സ് റോ​ഡു​വ​ഴി പോ​ക​ണം.
മ​ട​ക്ക​യാ​ത്ര​ക​ൾ​ക്കും ഈ ​റൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം.രാ​വി​ലെ 9.30 മു​ത​ൽ ര​ണ്ടു​വ​രെ താ​ഴൂ​ർ​ക്ക​ട​വ് - പ​ത്ത​നം​തി​ട്ട, താ​ഴൂ​ർ​ക്ക​ട​വ് - പൂ​ങ്കാ​വ് റോ​ഡി​ൽ നേ​താ​ജി സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്ന് അ​ഴൂ​രി​ലേ​ക്കു​ള്ള റൂ​ട്ടി​ലും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡു വ​ഴി അ​ഴൂ​ർ റൂ​ട്ടി​ലും സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ നി​ന്നും അ​ഴൂ​രി​ലേ​ക്കു​ള്ള റൂ​ട്ടി​ലും ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നു സ​മീ​പം എ​ൽ​ഐ​സി ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​മു​ള്ള ഗ്രൗ​ണ്ട്, സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ൻ മു​ത​ൽ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ വ​ട​ക്കു​വ​ശ​ത്തും താ​ഴെ​വെ​ട്ടി​പ്ര​ത്തു​ള്ള ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ലും പാ​ർ​ക്ക് ചെ​യ്യ​ണം.