പ​ക​ൽ​താ​പ​നി​ല 38 ഡി​ഗ്രി; മു​ന്ന​റി​യി​പ്പു​ക​ൾ തു​ട​രും
Sunday, April 14, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: പ​ക​ൽ താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും അ​ധി​ക​മാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​ക​ൾ തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ ത​ന്നെ പു​റ​ത്തേ​ക്കി​റ​ങ്ങാ​നാ​കാ​ത്ത വി​ധം ചൂ​ട് വ​ർ​ധി​ച്ചി​രു​ന്നു.
ഉ​ച്ച​യാ​യ​തോ​ടെ ശ​രാ​ശ​രി താ​പ​നി​ല 38 ഡി​ഗ്രി​യി​ലെ​ത്തി. ഇ​ന്ന​ലെ കു​റ​ഞ്ഞ പ​ക​ൽ​ചൂ​ട് 35 ഡി​ഗ്രി​യാ​യി​രു​ന്നു.സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​വ​ർ​ക്ക​ട​ക്കം സൂ​ര്യാ​ത​പം മൂ​ലം ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളും പ​ല ഭാ​ഗ​ങ്ങ​ളി​ലും സൂ​ര്യാ​ഘാ​തം ഏ​റ്റ് ച​ത്തി​ട്ടു​ണ്ട്.ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച വ​രെ 178 പേ​രാ​ണ് സൂ​ര്യാ​ഘാ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ തേ​ടി​യ​ത്.
സൂ​ര്യാ​ത​പം ഏ​റ്റ് 86 ഉം ​സൂ​ര്യാ​ഘാ​തം ഏ​റ്റ് 88 ഉം ​കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം, നേ​താ​ക്ക​ൻ​മാ​രു​ടെ പൊ​തു​യോ​ഗ​ങ്ങ​ൾ ഇ​വ​യെ​ല്ലാം പ​ക​ൽ​ച്ചൂ​ടി​ന്‍റെ തീ​വ്ര​ത ബാ​ധി​ച്ചി​ട്ടു​ണ്ട്.
പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ പൊ​തു​യോ​ഗ​ങ്ങ​ൾ​ക്ക​ട​ക്കം സ​മ​യ​ക്ര​മീ​ക​ര​ണ​വും സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ഏ​റെ​യും ഉ​ച്ച​സ​മ​യം ഒ​ഴി​വാ​ക്കി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളു​മാ​യി എ​ത്തു​ന്ന നേ​താ​ക്ക​ളു​ടെ സ​മ​യം ക്ര​മീ​ക​രി​ക്കാ​നാ​കു​ന്നി​ല്ല.
ഇ​തോ​ടൊ​പ്പം വി​ഷു, പെ​സ​ഹാ​വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ ദി​ന​ങ്ങ​ളും എ​ത്തു​ന്ന​തോ​ടെ പ്ര​ചാ​ര​ണ​സ​മ​യ​ത്തി​ൽ മാ​റ്റ​ങ്ങ​ളും സാ​ധ്യ​മ​ല്ലാ​താ​യി.
ക​ന​ത്ത ചൂ​ട് ഏ​റി​യ​തോ​ടെ ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ല​വി​ത​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലും പ്രാ​യോ​ഗി​ക​മാ​യി​ട്ടി​ല്ല.
കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​പോ​ലും ക്ര​മീ​ക​ര​ണം ചെ​യ്യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ന്പിം​ഗ് മു​ട​ങ്ങി പ​ല ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.
ജ​ല​ക്ഷാ​മം നേ​രി​ടാ​ൻ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്നു.