കു​ടി​വെ​ള്ള​ക്ഷാ​മം ജ​ല​അ​ഥോ​റി​റ്റിയെ അറിയിക്കാം‌
Sunday, April 14, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​ക്ഷാ​മം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ജ​ല​അ​ഥോ​റി​റ്റി​യു​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്കാം. വെ​ള്ള​യ​ന്പ​ല​ത്തു​ള്ള ജ​ല​അ​ഥോ​റി​റ്റി ആ​സ്ഥാ​ന​ത്തും എ​ല്ലാ ജി​ല്ല​ക​ളി​ലും ഡി​വി​ഷ​ൻ ഓ​ഫി​സു​ക​ളി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​ൻ മാ​ത്ര​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക ഫോ​ണ്‍ ന​ന്പ​രു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ല​അ​ഥോ​റി​റ്റി ആ​സ്ഥാ​ന​ത്ത് 9188127950, 9188127951 എ​ന്നീ ന​ന്പ​രു​ക​ളി​ൽ സം​സ്ഥാ​ന​ത്ത് എ​വി​ടെ​നി​ന്നും കു​ടി​വെ​ള്ള​ക്ഷാ​മം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ​ര​ൾ​ച്ചാ പ​രാ​തി​പ​രി​ഹാ​ര​ത്തി​നാ​യി വി​ളി​ക്കേ​ണ്ട ന​ന്പ​രു​ക​ൾ ഇ​വ​യാ​ണ്; ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം0468 2222670, ​പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ൻ9188127941, തി​രു​വ​ല്ല ഡി​വി​ഷ​ൻ 9188127942. ‌