മാ​ല​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഉത്സവം ‌‌
Sunday, April 14, 2019 10:17 PM IST
മാ​ല​ക്ക​ര: തൃ​ക്കോ​വി​ൽ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് വി​ഷു​നാ​ളി​ൽ ക​ണി​ക​ണ്ട് കൊ​ടി​യേ​റും. രാ​വി​ലെ 10.30 നും 11.40 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ്. ക്ഷേ​ത്രം​ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ് ച​ട​ങ്ങു​ക​ൾ.
കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി പു​ല​ർ​ച്ചെ നാ​ലി​ന് നി​ർ​മാ​ല്യ​ദ​ർ​ശ​നം, നെ​യ്യ​ഭി​ഷേ​കം, 4.15 ന് ​വി​ഷു​ക്ക​ണി​ദ​ർ​ശ​നം, അ​ഞ്ചി​ന് അ​ഷ്ട​ദ്യ്ര​ഗ​ണ​പ​തി​ഹോ​മം, 7.05 ന് ​ഉ​ഷഃ​പൂ​ജ, 11 ന് ​നൂ​റും പാ​ലും, സ​ർ​പ്പ​പൂ​ജ എ​ന്നി​വ ന​ട​ക്കും.
ക്ഷേ​ത്രം​മേ​ൽ​ശാ​ന്തി, ഹ​രീ​ഷ് ജെ. ​പോ​റ്റി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 20ന് ​രാ​വി​ലെ 10 ന് ​ഭ​ഗ​വ​ത്ഗീ​താ​പ​രി​ച​യം, 11 മു​ത​ൽ പ​ട​യ​ണി പ​രി​ച​യം. രാ​ത്രി 7.30 മു​ത​ൽ ക​ർ​ണ്ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി അ​ര​ങ്ങേ​റ്റം. അ​വ​ത​ര​ണം-​ഗാ​യ​ത്രി സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക്. 21 ന് ​രാ​വി​ലെ വ​ഞ്ചി​പ്പാ​ട്ട് പ​രി​ച​യം. 11 മു​ത​ൽ പ്ര​ഭാ​ഷ​ണം, വി​ഷ​യം: ന​മ്മു​ടെ സം​സ്കാ​രം വൈ​കു​ന്നേ​രം 4.30 മു​ത​ൽ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം. രാ​ത്രി 7.30 മു​ത​ൽ നൃ​ത്താ​ഞ്ജ​ലി.
22 ന് ​വൈ​കു​ന്നേ​രം ആ​റി​ന് സേ​വ. 23 ന് ​പ്ര​സി​ദ്ധ​മാ​യ മാ​ല​ക്ക​ര പ​ള്ളി​വേ​ട്ട, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗ​രു​ഡ​വാ​ഹ​നം എ​ഴു​ന്ന​ള്ള​ത്ത്.
രാ​ത്രി 10 ന് ​ഗ​രു​ഡ​വാ​ഹ​ന​ത്തി​ൽ പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ള​ത്ത്. 24 ന് ​ആ​റാ​ട്ട്. ‌