സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ജ​നം ഒ​ഴു​കി ; ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യ​വും മ​റ​ന്ന ആ​വേ​ശം ‌‌
Tuesday, April 16, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ സ്റ്റേ​ഡി​യം വേ​ദി​യി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നി​ല​യ്ക്കാ​ത്ത ഒ​ഴു​ക്കാ​യി​രു​ന്നു.

സ്റ്റേ​ഡി​യ​ത്തി​ലെ സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കു​ള്ള വ​ഴി​ക​ൾ രാ​വി​ലെ 9.30ഓ​ടെ​യാ​ണ് തു​റ​ന്ന​ത്. അ​തി​നു മു​ന്പേ പ്ര​വ​ർ​ത്ത​ക​ർ റോ​ഡ​രി​കി​ൽ കാ​ത്തു​നി​ന്നി​രു​ന്നു.

സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ വി​ശാ​ല​മാ​യ പ​ന്ത​ൽ ഒ​രു​ക്കി​യി​രു​ന്ന​ത് ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ നി​ന്നു മോ​ച​ന​മാ​യി. എ​ന്നി​രു​ന്നാ​ലും പ​ക​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം പ​ന്ത​ലി​നു​ള്ളി​ലേ​ക്കും ക​ട​ന്നു​വ​ന്നു. 12 മ​ണി​ക്കാ​ണ് രാ​ഹു​ൽ​ഗാ​ന്ധി പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​വി​ടെ സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് കാ​ർ മാ​ർ​ഗം ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് തി​രി​ച്ചു.

സു​ര​ക്ഷാ ഭ​ട​ൻ​മാ​രു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു യാ​ത്ര. 10 മി​നി​ട്ടു​കൊ​ണ്ട് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി. വേ​ദി​യി​ലേ​ക്ക് യു​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​ർ രാ​ഹു​ൽ​ഗാ​ന്ധി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി കൊ​ന്ന​പ്പൂ​വ് ന​ൽ​കി രാ​ഹു​ൽ​ഗാ​ന്ധി​യെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ മു​രു​കാ​ന​ന്ദ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് എം.​പു​തു​ശേ​രി, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്, ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​ഇ. അ​ബ്്ദു​ൾ റ​ഹ്മാ​ൻ, എ​ൻ.​എം. രാ​ജു, ടി.​എം. ഹ​മീ​ദ്, സ​നോ​ജ് മേ​മ​ന, ജോ​ർ​ജ് വ​ർ​ഗീ​സ്, ഷിബു മണ്ണടി, ശ്രീകോമളൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി മ​റി​യാ​മ്മ ചെ​റി​യാ​ൻ, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​താ സു​രേ​ഷ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ തോ​മ​സ്, റി​ങ്കു ചെ​റി​യാ​ൻ, ലി​ജു ജോ​ർ​ജ്, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, സാമുവേൽ കിഴക്കുപുറം തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. നേ​താ​ക്ക​ൾ ഷാ​ളു​ക​ളു​മാ​യെ​ത്തി​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യെ സ്വീ​ക​രി​ച്ച​ത്. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കി അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ട്ടു.

പ​ത്ത​നം​തി​ട്ട​യു​ടെ ഉ​പ​ഹാ​ര​മാ​യി ആ​റ​ന്മു​ള ക​ണ്ണാ​ടി രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​മ്മാ​നി​ച്ചു. പ്ര​സം​ഗം ക​ഴി​ഞ്ഞു വേ​ദി വി​ട്ടി​റ​ങ്ങു​ന്ന​തി​നു മു​ന്പാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യെ ചേ​ർ​ത്തു​പി​ടി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. ‌