തി​ര​ക്കൊ​ഴി​യാ​തെ ഗ്രേ​സ് ആ​ന്‍റോ​യും മ​ക​നും ‌‌
Tuesday, April 16, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ആ​ന്‍റോ ആ​ന്‍റ​ണി​ക്കു​വേ​ണ്ടി ഒ​രു​മാ​സ​മാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്താ​ണ് ഭാ​ര്യ ഗ്രേ​സ് ആ​ന്‍റോ​യും മ​ക​ൻ കെ​വി​നും. കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ, യു​വ​ജ​ന യോ​ഗ​ങ്ങ​ൾ, സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യി​ൽ സ​ജീ​വ​മാ​ണ് കു​ടും​ബം.

പ​ത്ത​നം​തി​ട്ട​യി​ൽ ആ​ന്േ‍​റാ മ​ത്സ​രി​ച്ച ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ആ​ന്‍റോ​യു​ടെ കു​ടും​ബം പ്ര​ചാ​ര​ണ​രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ മ​ക​ളും വോ​ട്ടു തേ​ടാ​നു​ണ്ടാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ​ക്ക് അ​വ​ധി ല​ഭി​ക്കാ​ത്ത​തു കാ​ര​ണം എ​ത്ത​നാ​യി​ല്ല.മൈ​ല​പ്ര​യി​ൽ താ​മ​സി​ച്ചാ​ണ് കു​ടും​ബം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഭാ​ര്യ ഗ്രേ​സ് ആ​ന്‍റോ നി​ര​വ​ധി കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

വ​നി​താ വോ​ട്ട​ർ​മാ​രെ കാ​ണു​ക​യാ​ണ് പ്ര​ധാ​ന ചു​മ​ത​ല. ഇ​തോ​ടൊ​പ്പം പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​കാ​ണു​ക​യും ചെ​യ്തു​വ​രു​ന്നു. മ​ക​ൻ കെ​വി​ൻ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി.

സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സ​ജീ​വ​മാ​ണ്. സ്ഥാ​നാ​ർ​ഥി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വോ​ട്ടു തേ​ടി​യെ​ത്തു​ന്പോ​ൾ പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശ​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ‌