കെ. ​സു​രേ​ന്ദ്ര​ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൂ​ഞ്ഞാ​റി​ലും സ്വീ​ക​ര​ണം
Tuesday, April 16, 2019 10:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ഷു​ദി​ന​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. കൊ​ന്ന​പ്പൂ​ക്ക​ള്‍ ന​ല്‍​കി​യും വി​ഷു​ക്കൈ​നീ​ട്ടം ന​ല്‍​കി​യു​മാ​യി​രു​ന്നു സ്വീ​ക​ര​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ കെ. ​സു​രേ​ന്ദ്ര​ന്‍ വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ​ത്.ക​റു​ക​ച്ചാ​ൽ, വാ​ഴൂ​ർ, പ​ള്ളി​ക്ക​ത്തോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ്ര​ദ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പൂ​ഞ്ഞാ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​രു​മേ​ലി, മു​ണ്ട​ക്ക​യം, പാ​റ​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട്, ഈ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ർ, തെ​ക്കേ​ക്ക​ര, തീ​ക്കോ​യി, തി​ട​നാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. വാ​ഗ​മ​ണ്‍ കു​രി​ശു​മ​ല​യി​ലും സ്വീ​ക​ര​ണം ന​ല്‍​കി. ‌
അ​ടൂ​ർ: കെ.​സു​രേ​ന്ദ്ര​ൻ ഇ​ന്ന് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് പെ​രി​ങ്ങ​നാ​ട്ടി​ൽ നി​ന്നാ​ണ് സ്വീ​ക​ര​ണം തു​ട​ങ്ങു​ന്ന​ത്. ക​ട​മ്പ​നാ​ട് സ​മാ​പി​ക്കും.‌