വെ​ബ് കാ​സ്റ്റിം​ഗ് പ​രി​ശീ​ല​നം ഇ​ന്ന് ‌‌
Tuesday, April 16, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സു​ഗ​മ​വും സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍- അ​ക്ഷ​യ മു​ഖേ​ന വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ക്ഷ​യ സം​രം​ഭ​ക​ര്‍​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ‌

ഹി​ന്ദി പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ‌‌

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ​യു​ടെ അ​വ​ധി​ക്കാ​ല ഹി​ന്ദി പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​യ ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യം, അ​ടൂ​ർ വി​ലാ​സ​ത്തി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 9539203303. ‌