ബാ​ല​റ്റ് പേ​പ്പ​ര്‍ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​കാ ക്ര​മീ​ക​ര​ണം മ​ല​യാ​ളം അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ല്‍ ‌‌
Tuesday, April 16, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: ബാ​ല​റ്റ് പേ​പ്പ​റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സ്ഥാ​നം മ​ല​യാ​ളം അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ല്‍. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര്, ചി​ത്രം, ചി​ഹ്നം എ​ന്നി​വ വ്യ​ക്ത​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ട സ്ഥാ​നാ​ർ​ഥി​യെ വേ​ഗം ക​ണ്ടെ​ത്താ​ന്‍ വോ​ട്ട​ര്‍​ക്ക് ക​ഴി​യും.
മ​ല​യാ​ളം അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലാ​ണ് ബാ​ല​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ദേ​ശീ​യ, സം​സ്ഥാ​ന പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് ബാ​ല​റ്റി​ലെ ആ​ദ്യ വി​ഭാ​ഗ​ത്തി​ല്‍ വ​രി​ക.
ര​ണ്ടാം വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്റ്റേ​ഡ് പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും മൂ​ന്നാം വി​ഭാ​ഗ​ത്തി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളും നാ​ലാ​മ​താ​യി നോ​ട്ട​യും വ​രും. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും മ​ല​യാ​ളം അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പേ​രി​ന്‍റെ ആ​ദ്യ​ത്തെ അ​ക്ഷ​ര​മാ​ണ് സ്ഥാ​ന​ക്ര​മം നി​ശ്ച​യി​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​വ​സാ​ന കോ​ള​ത്തി​ലാ​ണ് നോ​ട്ട ബ​ട്ട​ണ്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ സ്വ​ത​ന്ത്ര​ര്‍ ഉ​ള്‍​പ്പ​ടെ എ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കാ​നു​ള​ള​ത്. ബാ​ല​റ്റ് പേ​പ്പ​റി​ല്‍ ഓ​രോ സ്ഥാ​നാ​ർ​ഥി​യു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍: സ്ഥാ​നാ​ര്‍​ഥി​ക​ള്‍, പാ​ര്‍​ട്ടി, ല​ഭി​ച്ച ചി​ഹ്നം എ​ന്നീ ക്ര​മ​ത്തി​ല്‍: ആ​ന്‍റോ ആ​ന്‍റ​ണി- ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്- കൈ, ​വീ​ണാ ജോ​ര്‍​ജ് - സി​പി​എം - ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം, ഷി​ബു പാ​റ​ക്ക​ട​വ​ന്‍- ബി​എ​സ്പി - ആ​ന, കെ ​സു​രേ​ന്ദ്ര​ന്‍- ബി​ജെ​പി - താ​മ​ര, ജോ​സ് ജോ​ര്‍​ജ്- അം​ബേ​ദ്ക്ക​റൈ​റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ- കോ​ട്ട്, ബി​നു ബേ​ബി- സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​റ്റി സെ​ന്‍റ​ര്‍ ഓ​ഫ് ഇ​ന്ത്യ (ക​മ്മ്യൂ​ണി​സ്റ്റ്)- ബാ​റ്റ​റി ടോ​ര്‍​ച്ച്, ര​തീ​ഷ് ചൂ​ര​ക്കോ​ട് -സ്വ​ത​ന്ത്ര​ന്‍- ഓ​ട​ക്കു​ഴ​ല്‍, വീ​ണ. വി - ​സ്വ​ത​ന്ത്ര- ഡി​ഷ് ആ​ന്‍റി​ന. പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 1437 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള​ള​ത്. ജി​ല്ല​യി​ല്‍ 1077 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 360 ബൂ​ത്തു​ക​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്.
പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ല​വി​ലെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം 1382741. ആ​കെ പു​രു​ഷ​ന്‍​മാ​രു​ടെ എ​ണ്ണം 665696ഉം ​സ്ത്രീ​ക​ളു​ടെ എ​ണ്ണം 717042 ഉം ​ആ​ണ്. ‌