ശ​ബ്ദ സം​വി​ധാ​നം കു​ര്യ​നെ കു​ഴ​ച്ചു, രാ​ഹു​ലും ബുദ്ധിമുട്ടി​ലാ​യി ‌
Tuesday, April 16, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: പ്രസംഗത്തിനിടെ പരിഭാഷകനുണ്ടായ പിഴവു കൾ രാഹുൽഗാന്ധിയെയും ബുദ്ധിമുട്ടിലാക്കി.
​പത്ത​നം​തി​ട്ട​യി​ലെ വേ​ദി​യി​ൽ പ​രി​ഭാ​ഷ​ക​നാ​യെ​ത്തി​യ രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ തു​ട​ക്കം മു​ത​ൽ ത​ന്നെ പാ​ളി.
വേ​ദി​യി​ലേ​ക്ക് പ്ര​സം​ഗം കേ​ൾ​ക്കാ​ൻ ബോ​ക്സ് ക്ര​മീ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ൽ പ​രി​ഭാ​ഷ​ക​നാ​യ കു​ര്യ​ന് രാ​ഹു​ലി​നെ പി​ന്തു​ട​രാ​നാ​യി​ല്ല. ഇ​തോ​ടെ പ​ല ത​വ​ണ രാ​ഹു​ലി​ന് പ​റ​ഞ്ഞ വാ​ച​ക​ങ്ങ​ൾ പ​രി​ഭാ​ഷ​ക​നു​വേ​ണ്ടി ആ​വ​ർ​ത്തി​ക്കേ​ണ്ടി​വ​ന്നു. പ​രി​ഭാ​ഷ​യി​ൽ പ​ല​യി​ട​ത്തും പ്ര​ധാ​ന പോ​യി​ന്‍റു​ക​ൾ വി​ട്ടു​പോ​കു​ക​യും ചെ​യ്തു. പ്ര​സം​ഗ​ത്തി​ന്‍റെ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കി​യ രാ​ഹു​ൽ തൊ​ട്ടു​പി​ന്നി​ലി​രു​ന്ന എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ നോ​ക്കി ര​ണ്ടു​ത​വ​ണ കൈ ​കാ​ട്ടി. തടസ ങ്ങൾക്കിടെയിലും കു​ര്യ​ൻ ത​ന്നെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി. വേ​ദി​യി​ൽ നി​ന്ന ത​നി​ക്ക് പ്ര​സം​ഗം ശ​രി​യാ​യി കേ​ൾ​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് കുര്യൻ പ​റ​ഞ്ഞു. ഓ​രോ ത​വ​ണ​യും പ്ര​സം​ഗ​പീ​ഠ​ത്തി​ന​ടു​ത്തു നി​ന്ന് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​ശേ​ഷം മൈ​ക്കി​ന​ടു​ത്തെ​ത്തി​യാ​ണ് പ​രി​ഭാ​ഷ ന​ട​ത്തി​യ​ത്. ‌