‌ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട സം​ഗീ​ത​വി​രു​ന്ന്, പ്ര​സം​ഗി​ച്ച​ത് പു​തു​ശേ​രി​യും പ​ന്ത​ളം സു​ധാ​ക​ര​നും ‌‌
Tuesday, April 16, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ​ഗാ​ന്ധി​യെ കാ​ത്തി​രു​ന്ന് പ്ര​വ​ർ​ത്ത​ക​രു​ടെ വി​ര​സ​ത മാ​റ്റാ​ൻ സം​ഗീ​ത​വി​രു​ന്ന് ഒ​രു​ക്കി. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ർ അ​ട​ക്കം അ​ണി​നി​ര​ന്ന ഗാ​ന​മേ​ള, ഫ്യൂ​ഷ​ൻസം​ഗീ​തം എ​ന്നി​വ​യാ​യി​രു​ന്നു വേ​ദി​യി​ൽ. പി​ന്ന​ണി ഗാ​യ​ക​രാ​യ വി​വേ​കാ​ന​ന്ദ​ൻ, ദു​ർ​ഗാ വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ് ഗാ​ന​മേ​ള​യി​ൽ അ​ണി​നി​ര​ന്ന​ത്. വി​വേ​കാ​ന​ന്ദ​ന്‍റെ വ​യ​ലി​ൻ പ്ര​ക​ട​ന​വും ഇ​തോ​ടൊ​പ്പം ഒ​രു​ക്കി​യി​രു​ന്നു. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ എ​ത്തു​ന്ന​തി​നു മു​ന്പ് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി​യും യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​നും മാ​ത്ര​മാ​ണ് പ്ര​സം​ഗി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആന്‍റോ ആ​ന്‍റ​ണി​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. രാ​ഹു​ൽ എ​ത്തി​യ​ശേ​ഷ​മു​ള്ള വേ​ദി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​സം​ഗി​ച്ച​ത്.‌

ഗ്രീ​ൻ റൂ​മി​ലും ആ​ശം​സ​ക​ൾ മാ​ത്രം ‌‌

പ​ത്ത​നം​തി​ട്ട: തി​ര​ക്കു പി​ടി​ച്ച യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി​ക്കു വി​ശ്ര​മി​ക്കാ​ൻ വേ​ദി​ക്കു പി​ന്നി​ലാ​യി ഗ്രീ​ൻ റൂം ​സ​ജ്ജീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​വി​ടേ​ക്ക് ക​യ​റി ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ലി​നോ​ട് ഒ​രു​വാ​ക്കി​ൽ ന​ന്ദി​യും ആ​ശം​സ​യും പ​റ​ഞ്ഞ് മ​ട​ങ്ങി. വെ​ള്ളം കു​ടി​ക്കു​ന്നി​ല്ല​യോ എ​ന്ന ചോ​ദ്യ​ത്തി​നും സ​മ​യ​മി​ല്ലെ​ന്ന മ​റു​പ​ടി. വേ​ദി​യി​ലേ​ക്കു ന​ൽ​കി​യ മി​ന​റ​ൽ വാ​ട്ട​ർ മാ​ത്ര​മാ​ണ് കു​ടി​ച്ച​ത്.
ഗ്രീ​ൻ റൂ​മി​ൽ ക​ശു​വ​ണ്ടി, ബ​ദാം പ​രി​പ്പ്, ഫ്രൂ​ട്ടി, ക​രി​ക്കി​ൻ വെ​ള്ളം, ഇ​ല അ​പ്പം അ​ട​ക്കം ക​രു​തി​യി​രു​ന്നു. എ​സ്പി​ജി​യും ഭ​ക്ഷ്യസു​ര​ക്ഷാ വി​ഭാ​ഗ​വുംപ​രി​ശോ​ധി​ച്ച്ഉ​റ​പ്പാ​ക്കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പ്ചു​മ​ത​ല ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ലി​നാ​യി​രു​ന്നു.‌