മ​ല​യോ​ര​ത്തി​ന്‍റെ മ​ന​മ​റി​ഞ്ഞ് ആ​ന്‍റോ
Wednesday, April 17, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം അ​വ​സാ​ന​നാ​ളു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഇ​നി ചെ​ന്നെ​ത്താ​നു​ള്ള മേ​ഖ​ല​ക​ളി​ൽ അ​തി​വേ​ഗം ഒ​രു പ​ര്യ​ട​നം.

പ​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ വി​ട്ടു​പോ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വി​ട​ങ്ങ​ളി​ൽ ഒ​രു ഓ​ട്ട​പ്ര​ദ​ക്ഷി​ണം കൂ​ടി ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം സ്ഥാ​നാ​ർ​ഥി ത​ന്നെ ന​ൽ​കു​ന്നു.നേ​രം പു​ല​രും​മു​ന്പേ മൈ​ല​പ്ര​യി​ലെ വീ​ട് സ​ജീ​വ​മാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട എം​പി ആ​യ​തി​നു​ശേ​ഷം താ​മ​സം ഇ​ങ്ങോ​ട്ടേ​ക്കു മാ​റ്റി​യ​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തോ​ടെ വീ​ട് സ​ജീ​വ​മാ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും എ​ല്ലാം​കൂ​ടി രാ​വി​ലെ ത​ന്നെ സ​ജീ​വ​മാ​കും. അ​ന്ന​ത്തെ പ്രോ​ഗ്രാം മാ​ത്ര​മ​ല്ല, പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും ന​ട​ക്ക​ണം. ഇ​തെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം ഒൗ​ദ്യോ​ഗി​ക​മാ​യി കാ​ര്യ​ങ്ങ​ൾ കൂ​ടി നോ​ക്ക​ണം. സ്ഥാ​നാ​ർ​ഥി നേ​രി​ട്ടു ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ട്. ഇ​വ​യെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷ​മാ​ണ് പ​ര്യ​ട​ന​ത്തി​നു​ള്ള ഒ​രു​ക്കം.രാ​വി​ലെ എ​ട്ടി​നു ത​ന്നെ പ​ര്യ​ട​നം ആ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി ഇ​തേ സ​മ​യ ക്ര​മീ​ക​ര​ണ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ​ര്യ​ട​ന​ത്തി​നു കൂ​ടു​ത​ൽ സ​മ​യം ല​ഭി​ച്ചു. മു​ന്പ് ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ലം ഒ​രു​ദി​വ​സം കൊ​ണ്ട് ഓ​ടി​യെ​ത്ത​ണ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്നി​പ്പോ​ൾ ഒ​രു മ​ണ്ഡ​ല​ത്തി​ൽ ഒ​ന്നി​ലേ​റെ ദി​വ​സ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ര്യ​ട​നം.റാ​ന്നി ബ്ലോ​ക്കി​ലാ​ണ് പ​ര്യ​ട​നം. അ​നൗ​ണ്‍​സ്്മെ​ന്‍റ് വാ​ഹ​നം ത​യാ​ർ.

പ​തി​വു​ശൈ​ലി വി​ട്ട് അ​നൗ​ണ്‍​സ്മെ​ന്‍റ് സ​ജ്ജ​മാ​ണ്. ആ​ന്‍റോ​യെ വോ​ട്ട​ർ​മാ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഒ​രു പ​ട​യോ​ട്ട​മാ​യി പ​ര്യ​ട​നം മാ​റി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​നം റാ​ന്നി ബ്ലോ​ക്കി​ലെ ഉ​തി​മൂ​ട്ടി​ൽ നി​ന്നാ​ണ്. കെ​പി​സി​സി സെ​ക്ര​ട്ട​റി മ​റി​യാ​മ്മ ചെ​റി​യാ​നാ​ണ് ഉ​ദ്ഘാ​ട​ക. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ടി.​കെ. സാ​ജു, റി​ങ്കു ചെ​റി​യാ​ൻ, രാ​ജു മ​രു​തി​ക്ക​ൽ തു​ട​ങ്ങി​യ​വ​രെ​ല്ലാം സ്ഥ​ല​ത്തു​ണ്ട്. രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണം ഒ​ന്നു​മി​ല്ല.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​ൽ​കി​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് എം​പി ന​ന്ദി പ​റ​യു​ന്നു​ണ്ട്. നി​ല​വി​ലെ ദേ​ശീ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ചെ​റു​താ​യി വി​ശ​ദീ​ക​രി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി വ​രേ​ണ്ട ആ​വ​ശ്യ​ക​ത​യും ബോ​ധ്യ​പ്പെ​ടു​ത്തി, വോ​ട്ട​ഭ്യ​ർ​ഥ​ന.

ചു​രു​ങ്ങി​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​ടു​ത്ത സ്വീ​ക​ര​ണ സ്ഥ​ല​ത്തേ​ക്ക്. ഇ​ത്ത​ര​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ങ്ങി​യെ​ങ്കി​ലേ ഓ​ടി​യെ​ത്താ​നാ​കൂ​വെ​ന്ന് സ്ഥാ​നാ​ർ​ഥി​ക്ക​റി​യാം. 38 സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് റാ​ന്നി ബ്ലോ​ക്കി​ൽ മാ​ത്രം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്കു മു​ന്പ് പെ​രു​നാ​ട് വ​രെ എ​ത്ത​ണം.

ഉ​തി​മൂ​ട് ക​ഴി​ഞ്ഞ് കൊ​ല്ലം​പ​ടി പു​തു​ശേ​രി​മ​ല​യി​ലേ​ക്കാ​ണ് യാ​ത്ര. ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യം ഏ​റി​യ​പ്പോ​ൾ പ്ര​ചാ​ര​ണ​ത്തെ​യും ബാ​ധി​ച്ചു.

പ​ക്ഷേ എ​ല്ലാ​യി​ട​ത്തും പ്ര​വ​ർ​ത്ത​ക​രു​ടെ തി​ര​ക്കു​ണ്ട്. സ്ഥാ​നാ​ർ​ഥി എ​ത്തു​ന്ന​തി​നു മു​ന്പേ ജി​ല്ലാ, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​ത്തി യോ​ഗ​ത്തി​നാ​വ​ശ്യ​മ സ​ജ്ജീ​ക​ര​ണ​വും പ്ര​സം​ഗ​വു​മൊ​ക്കെ ന​ട​ത്തു​ന്നു​ണ്ട്.

മ​ല​യോ​ര​ത്തെ​ത്തു​ന്പോ​ൾ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക വി​ക​സ​നം, ഉ​രു​ൾ​പൊ​ട്ട​ൽ, കാ​ട്ടു​മൃ​ഗ​ശ​ല്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കാ​തി​രി​ക്കാ​നാ​കി​ല്ല. പ്ര​സം​ഗ​ത്തി​നി​ടെ പ​ല​പ്പോ​ഴും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ലെ പി​ടി​പ്പു​കേ​ട് വി​ഷ​യ​മാ​യി വ​രു​ന്നു.

മ​ല​യോ​ര​ത്തെ അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള പോ​യി​ന്‍റു​ക​ളാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്. പ​തി​റ്റാ​ണ്ടാ​യി നാ​ടി​നോ​ടു​ള്ള ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി ഇ​താ.. നി​ങ്ങ​ളു​ടെ നാ​ടി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​പ്പ​മു​ള്ള സ്ഥാ​നാ​ർ​ഥി.. ആ​ന്‍റോ ആ​ന്‍റ​ണി...