കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു മോ​ദി ശ്ര​മി​ക്കു​ന്നു: ആ​ന്‍റ​ണി
Wednesday, April 17, 2019 10:34 PM IST
ചു​ങ്ക​പ്പാ​റ: വ​ർ​ഗീ​യ​ത അ​ഴി​ച്ചു​വി​ട്ട് കേ​ര​ള​സ​മൂ​ഹ​ത്തി​ൽ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​നു​ള്ള ന​രേ​ന്ദ്ര​മോ​ദി​യു​ടെ ശ്ര​മ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​രും പി​ന്തു​ണ​യ്ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. ചു​ങ്ക​പ്പാ​റ​യി​ൽ യു​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ടി​നെ പാ​കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യി ചി​ത്രീ​ക​രി​ച്ച അ​മി​ത്ഷാ​യ്ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ സി​പി​എം ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു​വ​ട്ടം ചി​ന്തി​ച്ച് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​നി​യും ന​മ്മ​ൾ തെ​രെ​ഞ്ഞെ​ടു​പ്പി​നേ നേ​രി​ടേ​ണ്ടി വ​രി​ക​യി​ല്ല.

പാ​വ​പ്പെ​ട്ട​വ​നെ​യും ക​ർ​ഷ​ക​രെ​യും ഇ​ട​ത്ത​ര​ക്കാ​രെ​യും ഒ​രേ​പോ​ലെ കാ​ണു​ന്ന രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കേ​ണ്ട​ത് ഈ ​രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​ജെ. കു​ര്യ​ൻ, ബാ​ബു ജോ​ർ​ജ്, കു​ഞ്ഞു​കോ​ശി പോ​ൾ, പി. ​മോ​ഹ​ൻ​രാ​ജ്, പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, ജി.​സ​തീ​ശ് ബാ​ബു, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ഒ. ​എ​ൻ.​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .