സു​രേ​ന്ദ്ര​നു​വേ​ണ്ടി വി​ശ്ര​മ​മി​ല്ലാ​തെ ഷീ​ബ​യും മ​ക്ക​ളും
Wednesday, April 17, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നു​വേ​ണ്ടി സ​ജീ​വ പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ഭാ​ര്യ ഷീ​ബ​യും മ​ക്ക​ളാ​യ ഗാ​യ​ത്രി​യും ഹ​രി​കൃ​ഷ്ണ​നും. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ഇ​തി​നോ​ട​കം ഷീ​ബ എ​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

എ​ൻ​ഡി​എ​യു​ടെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മാ​ണ് ഷീ​ബ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്.

പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ക​യ​റി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നും ഷീ​ബ എ​ത്തു​ന്നു​ണ്ട്.

സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും പ്ര​ചാ​ര​ണ​ത്തി​നു ത​ങ്ങ​ൾ​ക്കൊ​പ്പം കൂ​ടു​ന്ന​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വേ​ശ​മാ​യി.

വ​നി​താ സ്ക്വാ​ഡു​ക​ളോ​ടൊ​പ്പം വീ​ടു ക​യ​റാ​നും ഷീ​ബ​യു​ണ്ടാ​യി​രു​ന്നു.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ അ​താ​തി​ട​ങ്ങ​ളി​ലെ ബി​ജെ​പി, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രും മ​ഹി​ളാ​സം​ഘം പ്ര​വ​ർ​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ല​ന്തൂ​ർ ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ ഷീ​ബ അ​വി​ടെ​യു​ള്ള മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.

കോ​ഴി​ക്കോ​ടു നി​ന്ന് ഭ​ർ​ത്താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി എ​ത്തി​യ ഷീ​ബ​യും മ​ക​ളും ഇ​ല​ന്തൂ​രി​ൽ താ​മ​സി​ച്ചാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.