തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് എ​ത്തി​യി​ല്ല; ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Wednesday, April 17, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ല്‍ നി​ന്നു വി​ട്ടു​നി​ന്ന സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ര്‍.​വി​ജ​യ​സേ​ന​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.
കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​ആ​ര്‍. വി​ജ​യ​സേ​ന​നെ നി​യ​മി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യ ശേ​ഷം അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി കൂ​ടാ​തെ വി​ജ​യ​സേ​ന​ന്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ക​മ്മീ​ഷ​നിം​ഗ് സെ​ന്‍റ​ര്‍ വി​ട്ടു​പോ​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ത്ത​ത്.