പ​ത്ത​നം​തി​ട്ട​യി​ലെ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് നേ​താ​ക്ക​ൾ
Wednesday, April 17, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​സ്റ്റീ​ജ് പോ​രാ​ട്ട​ത്തി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ജ​യി​ച്ചേ മ​തി​യാ​കൂ. മു​ഖ്യ​ശ​ത്രു​വാ​രെ​ന്ന ചോ​ദ്യ​ത്തി​നും കാ​ഴ്ച​പ്പാ​ടു​ക​ൾ വ്യ​ത്യ​സ്ത​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലെ പോ​രി​നു രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മാ​യി എ​ന്തെ​ങ്കി​ലും നി​റ​ച്ചാ​ർ​ത്തു​ണ്ടോ​യെ​ന്നു തു​റ​ന്നു പ​റ​യാ​ൻ മ​ടി. പ​ക്ഷേ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് രീ​തി​യി​ൽ മാ​റ്റം വ​രു​ന്നു​ണ്ടെ​ന്ന സൂ​ച​ന യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ നേ​താ​ക്ക​ൾ ന​ൽ​കി.ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണം വി​ല​യി​രു​ത്തി പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ ജ​ന​വി​ധി 2019 സം​വാ​ദം പ​രി​പാ​ടി​യി​ൽ ഇ​ന്ന​ലെ പ​ങ്കെ​ടു​ത്ത കെ. ​അ​ന​ന്ത​ഗോ​പ​ൻ (എ​ൽ​ഡി​എ​ഫ്), പ​ന്ത​ളം സു​ധാ​ക​ര​ൻ (യു​ഡി​എ​ഫ്), എം.​എ​സ്. കു​മാ​ർ (എ​ൻ​ഡി​എ) എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ അ​റി​യി​ച്ച​ത്.
പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ പ്ര​സം​ഗി​ച്ചു.

‘വീ​ണാ ജോ​ർ​ജ് 75,000 വോ​ട്ടി​നു ജ​യി​ക്കും ‘

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് 75,000 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ക്കു​മെ​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കെ. ​അ​ന​ന്ത​ഗോ​പ​നു സം​ശ​യ​മി​ല്ല. ത​ങ്ങ​ളു​ടെ പോ​രാ​ട്ടം യു​ഡി​എ​ഫി​നോ​ടാ​ണെ​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി​ക്ക് ഒ​രു സ്വാ​ധീ​ന​വും അ​ധി​ക​മാ​യു​ണ്ടാ​കി​ല്ലെ​ന്നും അ​ന​ന്ത​ഗോ​പ​ൻ പ​റ​ഞ്ഞു.
ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന​ക​റ്റു​ക​യെ​ന്ന​താ​ണ് ഇ​ട​തു​പ​ക്ഷ ന​യം. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ൾ അ​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഇ​ട​തു​പ​ക്ഷം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
രാ​ഹു​ൽ​ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​മെ​ന്ന ഉ​റ​പ്പൊ​ന്നും ഇ​ട​തു​പ​ക്ഷം ന​ൽ​കി​യി​ട്ടി​ല്ല. അ​തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും കൂ​ട്ടി​ക്കെ​ട്ടേ​ണ്ട​തി​ല്ലെ​ന്നും അ​ന​ന്ത​ഗോ​പ​ൻ പ​റ​ഞ്ഞു.
ആ​ശ​യ​ദാ​രി​ദ്യ്ര​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​നു പ​ക​രം ആ​ചാ​ര​വും വി​ശ്വാ​സ​വും തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​മാ​ക്കു​ന്നു.
കേ​ര​ള​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള സ​ർ​വേ​ക​ൾ ബി​ജെ​പി ന​ട​ത്തി​യി​ട്ടു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്ന് അ​ന​ന്ത​ഗോ​പ​ൻ കു​റ്റ​പ്പെ​ടു​ത്തി. ന്യൂ​ന​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക പ​ര​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ആ​ന്‍റോ ജ​യി​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ നി​ല പ​രി​താ​പ​ക​രം’

പ​ത്ത​നം​തി​ട്ട​യി​ൽ വീ​ണാ ജോ​ർ​ജി​ന് 75000 വോ​ട്ടു പോ​ലും കി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ. ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട​യി​ൽ വ​ന്പി​ച്ച വി​ജ​യം നേ​ടു​മെ​ന്ന ഉ​റ​പ്പി​ച്ച പ​ന്ത​ളം സു​ധാ​ക​ര​ൻ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​ശ​ത്രു​വാ​യി കാ​ണു​ന്ന​ത് ബി​ജെ​പി​യെ​യാ​ണ്. ആ​ന്‍റോ​യു​ടെ ഭൂ​രി​പ​ക്ഷം എ​ത്ര​യാ​ണെ​ന്ന് ഇ​പ്പോ​ൾ പ​റ​യി​ല്ല. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും തെ​ര​ഞ്ഞെ​ടു​പ്പ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ച്ച​ത്. വ​യ​നാ​ടി​നെ അ​പ​മാ​നി​ച്ചു. വ​ർ​ഗീ​യ വി​ഷ​മാ​ണ് ബി​ജെ​പി പ്ര​ചാ​ര​ണ​രം​ഗ​ത്തു ചീ​റ്റു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നു മാ​ത്ര​മേ ആ​കൂ​വെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.
ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ ഇ​ട​തു​ഭ​ര​ണ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ വി​കാ​രം കേ​ര​ള​ത്തി​ലു​യ​രും. എ​ൽ​ഡി​എ​ഫ് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പി​ന്നി​ലാ​കാ​ൻ ഇ​തും ഒ​രു കാ​ര​ണ​മാ​കു​മെ​ന്ന് പ​ന്ത​ളം സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്നി​ച്ചാ​ലും ഞ​ങ്ങ​ൾ ജ​യി​ക്കും’

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്നി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണ് ഇ​വ​ർ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന​തെ​ന്നും ബി​ജെ​പി വ​ക്താ​വ് എം.​എ​സ്. കു​മാ​ർ. കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി സി​പി​എ​മ്മി​നെ​തി​രെ ഒ​രു വാ​ക്കു പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല. രാ​ഷ്ട്രീ​യ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.
ഈ ​സ​ഖ്യ​മാ​ണ് ബി​ജെ​പി​യു​ടെ മു​ഖ്യ​ശ​ത്രു​വെ​ന്നും കു​മാ​ർ പ​റ​ഞ്ഞു.പ​ത്ത​നം​തി​ട്ട​യി​ൽ കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് കു​മാ​ർ പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷം എ​ത്ര​യെ​ന്നു പ​റ​യു​ന്നി​ല്ല. യു​ഡി​എ​ഫി​നോ​ടും എ​ൽ​ഡി​എ​ഫി​നോ​ടും ഒ​രേ ന​യ​മാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ബി​ജെ​പി ഒ​രു സ​ർ​വേ​യും ന​ട​ത്തി​യി​ട്ടി​ല്ല. ത​ട്ടി​പ്പു സ​ർ​വേ​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​ക​ട​മാ​ണ്. ബി​ജെ​പി​യു​ടെ മേ​ൽ മു​സ്് ലിം വി​രു​ദ്ധ​ത അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​വി​ല്ലെ​ന്നും എം.​എ​സ്. കു​മാ​ർ പ​റ​ഞ്ഞു. മു​സ്്ലീം ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളി​ൽ പോ​ലും ബി​ജെ​പി എം​പി​മാ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.