അ​പ​ക​ട​ക്കെ​ണി​യാ​യി പ​ന്പാ​ന​ദി, മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്
Wednesday, April 17, 2019 10:36 PM IST
വ​ട​ശേ​രി​ക്ക​ര: മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് പ​ന്പാ​ന​ദി​ക്കു​ണ്ടാ​യ രൂ​പ​മാ​റ്റം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു.
പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് ഒ​ഴു​കി​യെ​ത്തി​യ ചെ​ളി​യും മ​ണ്ണും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​വാ​ണെ​ങ്കി​ലും ഇ​റ​ങ്ങു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ്.
ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ ചെ​ളി​യി​ൽ താ​ഴ്ന്നു പോ​കു​ക​യാ​ണ്. വ​ട​ശേ​രി​ക്ക​ര ബം​ഗ്ലാം ക​ട​വ് പാ​ല​ത്തി​നു താ​ഴെ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ളു​ടെ ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്.
വ​ട​ശേ​രി​ക്ക​ര ത​ല​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് ഭ​വ​നം പാ​റ​ക്കി​ഴ​ക്കേ​തി​ൽ സു​ജി​ത്ത് (28) പു​ത്ത​ൻ​പു​ര​യി​ൽ ന​ന്ദു (22), ഹ​രി നി​വാ​സി​ൽ പ്ര​ശാ​ന്ത്(21) എ​ന്നി​വ​രാ​ണ് ന​ദി​യി​ൽ പെ​ട്ട​ത്. ഇ​വ​രി​ൽ പ്ര​ശാ​ന്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ടെ​ത്തി. മ​റ്റു​ള്ള​വ​രു​ടേ​ത് ചൊ​വ്വാ​ഴ്ച ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.
അ​ഞ്ചം​ഗ സം​ഘ​മാ​ണ് കു​ളി​ക്കാ​നെ​ത്തി​യ​ത്. ഇ​വ​ർ ഇ​റ​ങ്ങി​യ ഭാ​ഗം അ​ത്യ​ന്തം അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള​താ​ണ്.
ആ​റ് ഭാ​ഷ​ക​ളി​ൽ ജ​ല​സേ​ച​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്ന​തു​മാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യാ​യ​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ട​ക്കം നി​ര​വ​ധി പേ​ർ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.
ക​ട​വി​ന്‍റെ ആ​ഴം, അ​ടി​ത്ത​ട്ടി​ന്‍റെ സ്ഥി​തി എ​ന്നി​വ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ബോ​ധ​മി​ല്ലാ​തെ ഇ​റ​ങ്ങു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.