റാന്നിയിൽ വേനൽമഴയ്ക്കൊപ്പം കാറ്റ് താണ്ഡവമാടി ; 44 വീ​ടു​ക​ൾ​ക്ക് നാ​ശം
Wednesday, April 17, 2019 10:36 PM IST
റാ​ന്നി: ക​ഴി​ഞ്ഞ ദി​വ​സം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും റാ​ന്നി​യി​ൽ ത​ക​ർ​ന്ന​ത് 44 വീ​ടു​ക​ൾ. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾഎ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
മ​ര​ങ്ങ​ൾ വീ​ണു പ​ല​യി​ട​ത്തും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മ​റി​ഞ്ഞും ലൈ​നു​ക​ൾ പൊ​ട്ടി​യും താ​റു​മാ​റാ​യ വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​നാ​യി​ല്ല.
പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മോ​തി​ര​വ​യ​ൽ, അ​മ്പ​ല​പ്പാ​റ, കാ​ഞ്ഞി​ര​ത്താ​മ​ല, പു​ലി​യ​ള്ള്, ഒ​ഴു​വ​ൻ​പാ​റ,52 ഏ​ക്ക​ർ, ക​രി​കു​ളം, പാ​റ​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ കോ​ള​നി​ക​ൾ കൂ​ടു​ത​ലു​ള്ള മോ​തി​ര​വ​യ​ൽ ഭാ​ഗ​ത്താ​യി സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ച്ച ചെ​റി​യ വീ​ടു​ക​ളാ​യി​രു​ന്നു. ഇ​ത്ത​രം വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ളും ഓ​ട​ക​ളും മേ​ഞ്ഞ​വ​യാ​യി​രു​ന്നു.
ശ​ക്ത​മാ​യ കാ​റ്റി​ൽ മേ​ൽ​ക്കൂ​ര​ക​ൾ ന​ഷ്ട​മാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും വീ​ടി​നു നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ മ​ഴ വെ​ള്ളം മു​ഴു​വ​നാ​യി വീ​ട്ടി​നു​ള്ളി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
പ​ല വീ​ടു​ക​ളു​ടെ​യും ഭി​ത്തി​ക​ളും ത​ക​ർ​ന്നു. ടി​വി, അ​ല​മാ​ര, ഫ്രി​ഡ്ജ്, ഫാ​ൻ, മേ​ശ ക​സേ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ന​ശി​ച്ചു.
പ​ല വീ​ടു​ക​ളു​ടെ വ​യ​റിം​ഗും ന​ശി​ച്ചു. മോ​തി​ര​വ​യ​ൽ, അ​മ്പ​ല​പ്പാ​റ ഭാ​ഗ​ത്തെ ചെ​ളി​ക്കു​ഴി​യി​ൽ ഷേ​ർ​ളി രാ​ജു, പു​ത്ത​ൻ​വീ​ട് സു​ധ​ർ​മ, തു​ണ്ടി​യി​ൽ ഷാ​ജി, വ​ര​മ്പ​യ്ക്ക​ൽ പീ​റ്റ​ർ, മ​ഞ്ഞ​നം കു​ഴി പൊ​ന്ന​മ്മ, ചെ​ളി​ക്കു​ഴി​യി​ൽ രാ​ജ​ൻ, കൊ​ച്ചു കാ​ലാ​യി​ൽ ക​ല്യാ​ണി, തോ​ട്ടു​ങ്ക​ൽ ബെ​ന്നി, ഇ​ട​യാ​ടി​യി​ൽ അ​നി​യ​ൻ, തോ​ട്ടു​ങ്ക​ൽ ബി​ജി, ചെ​റി​യ കു​ന്നി​ൽ മോ​ളി, ഒ​ഴു​വ​ൻ​പാ​റ ഭാ​ഗ​ത്തെ പു​തു​പ​റ​മ്പി​ൽ ശ്യാ​മ​ള ത​ങ്ക​പ്പ​ൻ, നൊ​ച്ചി പൊ​യ്ക​യി​ൽ ചെ​ല്ല​പ്പ​ൻ, ചെ​റി​യ കു​ന്നി​ൽ ബി​ജി, പാ​റ​യി​ൽ അ​മ്മി​ണി' ബേ​ബി, വേ​ഴ​ക്കാ​ട്ട് ത​ങ്ക​മ്മ ,ആ​ന​ത്താ​നി​യി​ൽ ഗോ​പാ​ല​നാ ചാ​രി, ച​രി​വു​കാ​ലാ​യി​ൽ ഷാ​ജി, മു​ട്ടു​മ​ണ്ണി​ൻ സ​ജി, ക​ല്ലു​ർ ക​രോ​ട്ട് രാ​ജു, കൊ​ന്ന​യി​ൽ ലി​ജി, മ​രോ​ട്ടി​ക്ക​ൽ വി​നോ​ദ്, രാ​ജീ​വ് ആ​റോ​ലി​പ​റ​മ്പി​ൽ ,പാ​റ​യി​ൽ വ​ത്സ​ല, കൊ​ന്ന​യി​ൽ രാ​ജ​പ്പ​ൻ, പാ​റ​ക്കു​ഴി​യി​ൽ സു​നി​ൽ, കി​ഴ​ക്കേ​ക​ര അ​ഭി​ലാ​ഷ്, കാ​ഞ്ഞി​ര​ത്താ​മ​ല, പു​ലി​യ​ള്ള് ഭാ​ഗ​ങ്ങ​ളി​ലെ പെ​രു​ന്തോ​ട്ടു​ങ്ക​ൽ ച​ന്ദ്ര​ൻ നാ​യ​ർ, വ​ല്യ​കാ​ലാ​യി​ൽ ഐ​സ​ക്ക്, മു​ണ്ട​യ്ക്കാ​ട്ട് സ​ര​സ​മ്മ, മോ​ഴ​ക്കാ​ട്ട് ര​ത്ന​മ്മ, മേ​ലേ മ​ല​വി​ള ര​വി, മോ​തി​ര​വ​യ​ൽ 52 ഏ​ക്ക​ർ ഭാ​ഗ​ത്തെ പാ​റ​നി​ൽ​ക്കു​ന്ന​തി​ൽ മ​ത്താ​യി, കി​ഴ​ക്കേ​ക്ക​ര സ​ന്ധ്യ, ക​ണ നി​ൽ​ക്കു​പ​റ​മ്പി​ൽ ബാ​ല​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശം ന​ഷ്ടം ഉ​ണ്ടാ​യ​ത്.
പു​തു​ശേ​രി​മ​ല ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​നും പ​ഴ​വ​ങ്ങാ​ടി​ക്ക​ര ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​ക്കും നാ​ശ​ന​ഷ്ടം നേ​രി​ട്ടു. ക​രി​കു​ളം ജം​ഗ്ഷ​ൻ, ബൈ​പാ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ വീ​ണ മ​ര​ങ്ങ​ൾ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് വെ​ട്ടി മാ​റ്റി. ച​ക്കി​ട്ടാം​പൊ​യ്ക ജം​ഗ്ഷ​നു സ​മീ​പം മാ​വ് മ​റി​ഞ്ഞു വീ​ണ് ര​ണ്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു.
പ​ഴ​വ​ങ്ങാ​ടി മോ​തി​ര​വ​യ​ൽ അ​മ്പ​ല​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ത​ഹ​സീ​ൽ​ദാ​ർ എ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി സു​രേ​ഷ്, കെ. ​ഉ​ത്ത​മ​ൻ, ഷൈ​നി രാ​ജീ​വ്, ബെ​റ്റ്സി കെ. ​ഉ​മ്മ​ൻ, അ​നി​ത അ​നി​ൽ കു​മാ​ർ എ​ന്നി​വ​രും വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള റ​വ​ന്യു സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.