ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണം: രാ​ജു ഏ​ബ്ര​ഹാം
Wednesday, April 17, 2019 10:36 PM IST
റാ​ന്നി: ക​ഴി​ഞ്ഞ ദി​വ​സം ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റ് ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ റ​വ​ന്യു മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഴ​വ​ങ്ങാ​ടി​യി​ലെ ത​ക​ർ​ന്ന വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ശേ​ഷ​മാ​ണ് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​പ്പാ​റ, ക​ട്ട​കാ​ര​ത്ത​ടം, ഉ​രു​ൾ, ഒ​ഴു​വ​ൻ​പാ​റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ലി​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
മി​ക്ക വീ​ടു​ക​ളു​ടെ​യും ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും കാ​റ്റി​ൽ പ​റ​ന്നു​പോ​യി. 17 വീ​ടു​ക​ൾ​ക്കാ​ണ് ഇ​വി​ടെ ത​ക​രാ​ർ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.