ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റു
Wednesday, April 17, 2019 10:36 PM IST
അ​ടൂ​ർ: പു​ര​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കെ സൂ​ര്യാ​ഘാ​ത​മേ​റ്റു. വെ​ള്ള​ക്കു​ള​ങ്ങ​ര ക​നാ​ൻ ന​ഗ​ർ ച​രു​വി​ൽ പ​ടി, ച​രു​വി​ൽ വീ​ട്ടി​ൽ ഭാ​സ്ക​ര​നാ (64) ണ് ​സ​ഹോ​ദ​ര​ന്‍റെ പു​ര​യി​ട​ത്തി​ൽ കൃ​ഷി​പ്പ​ണി ചെ​യ്യ​വെ വ​ല​തു കൈ​യ്ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. പ​ണി ക​ഴി​ഞ്ഞ് കു​ളി​ക്കു​മ്പോ​ൾ ശ​രീ​ര​ത്ത് നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ ആ ​ഭാ​ഗം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൊ​ള്ള​ലേ​റ്റ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഉ​ട​ൻ അ​ടൂ​ർ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ഇ​ന്ന​ലെ​യും ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.