ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ്: ചി​ത്ര​ര​ച​ന​യി​ൽ ജ്യോ​ജി​ത്തി​ന് ഒ​ന്നാം​സ്ഥാ​നം
Thursday, April 18, 2019 11:35 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ക​ള​ക്ട​റേ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​രം ആ​വേ​ശ​മാ​യി. നി​റ​ങ്ങ​ൾ ചാ​ലി​ക്കു​വാ​നും ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​നും മു​ന്നി​ട്ടി​റ​ങ്ങി​യ കോ​ള​ജ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങി​യ 10 ടീ​മു​ക​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​നു മു​ന്നി​ലെ വി​ശാ​ല​മാ​യ വ​രാ​ന്ത​യു​ടെ കൈ​വ​രി​യി​ൽ പ​തി​ച്ച കാ​ൻ​വാ​സി​നെ മ​നോ​ഹ​ര​മാ​ക്കി മാ​റ്റി.

ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ശ​യ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ണ​ക്കാ​ഴ്ച ഒ​രു​ക്കും.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ശു​ചി​ത്വ​മി​ഷ​നും സ്വീ​പ്പും സം​യു​ക്ത​മാ​യാ​ണ് ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ​ക്ക് മ​നോ​ഹ​ര​മാ​യി നി​റം പ​ക​ർ​ന്ന പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി എ​സ്. ജ്യോ​ജി​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മേ​ഘ്ന എ​സ്.​കു​മാ​ർ, ദേ​വു പി. ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മും, ഡെ​യ്നു അ​ല​ക്സ്, ജെ​റോം കെ. ​ജോ​ണ്‍​സ​ണ്‍, ജി​ക്കി പി. ​സാ​മു​വേ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. തി​രു​വ​ന​ന്ത​പു​രം ഫൈ​ൻ ആ​ർ​ട്ട്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്. ശ​ര​ത്ത്, എ​സ്. നി​കാ​ഷ് രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മൂ​ന്നാം സ്ഥാ​നം നേ​ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ സ​മ്മാ​ന​ദാ​നം വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ക​ള​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.
ഐ​ഡി​ബി​ഐ പ​ത്ത​നം​തി​ട്ട ബ്രാ​ഞ്ചാ​ണ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന തു​ക സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.

കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യൂ, ആ​റ·ു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം അ​ധ്യാ​പ​ക​ൻ ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. ച​ട​ങ്ങി​ൽ ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​ര​ശ്മി​മോ​ൾ, എ​ഡി​സി​യും സ്വീ​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ കെ.​കെ. വി​മ​ൽ​രാ​ജ്, ഐ ​ഡി ബി ​ഐ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ബോ​ണി, ശു​ചി​ത്വ​മി​ഷ​ൻ, സ്വീ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.