നാ​ടി​നെ അ​റി​ഞ്ഞ് നാ​ട്ടു​കാ​രി​യാ​യി വീ​ണ
Thursday, April 18, 2019 11:35 PM IST
സീ​ത​ത്തോ​ട്: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​യ്ക്കു പ്ര​ത്യേ​കാ​നു​ഭ​വ​മാ​ണ്. നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ളോ​ട് ഇ​ഴ​കി​ച്ചേ​ർ​ന്ന് അ​വ​രി​ൽ ഒ​രു​വ​ളാ​യി വോ​ട്ട​ർ​മാ​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന അ​നു​ഭ​വ​മാ​ണ് വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ളി​ൽ എ​ടു​ത്തു​പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ​ന്മു​ള​യു​ടെ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ സ്വീ​ക​രി​ച്ച അ​തേ സ​മീ​പ​ന​മാ​ണ് ലോ​ക്സ​ഭ മ​ണ്ഡ​ലം പ്ര​ചാ​ര​ണ​ത്തി​ലും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് ഇ​തി​നോ​ട​കം കു​റ​ഞ്ഞ​ത് ര​ണ്ടു​ത​വ​ണ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

വി​സ്തൃ​ത​മാ​യ സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ​വി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് എ​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. സാ​ധാ​ര​ണ​നി​ല​യി​ൽ ഒ​രു ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​ക്ക് ഗ​വി വ​രെ​യൊ​ക്കെ എ​ത്തു​ക​യെ​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ പ​ര്യ​ട​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ളു​ണ്ടാ​യി.ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​ന് അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്ന​താ​ണ്. മാ​ർ​ച്ച് അ​ഞ്ചി​നു ത​ന്നെ വീ​ണാ ജോ​ർ​ജ് പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന​തി​ൽ സി​പി​എം ഏ​റെ​ക്കു​റെ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

അ​ന്നു​മു​ത​ൽ ഇ​ങ്ങോ​ട്ട് സ്ഥാ​നാ​ർ​ഥി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലാ​ണ്. 13 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രി​ൽ ന​ല്ലൊ​രു പ​ങ്കി​നെ​യും നേ​രി​ൽ കാ​ണാ​ൻ ശ്ര​മി​ച്ചു. പ​ര്യ​ട​നം ത​ന്നെ മൂ​ന്ന് റൗ​ണ്ടു​ക​ളാ​യി​ട്ടാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യം കാ​ര​ണം രാ​വി​ല​ത്തെ പ​രി​പാ​ടി എ​ല്ലാ​ദി​വ​സ​വും 11ന് ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു പൂ​ർ​ത്തി​യാ​കു​ന്പോ​ഴേ​ക്കും മി​ക്ക​പ്പോ​ഴും ഒ​രു മ​ണി​യോ​ട​ടു​ക്കും. പി​ന്നീ​ട് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് പ​ര്യ​ട​നം.

എ​തി​രാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ണ​യു​ടെ പ​ര്യ​ട​നം ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.എ​ത്ര വൈ​കി​യാ​ലും അ​ങ്ങാ​ടി​ക്ക​ലി​ലെ വീ​ട്ടി​ൽ രാ​വി​ലെ ത​ന്നെ സ്ഥാ​നാ​ർ​ഥി സ​ജീ​വ​മാ​കും. കു​ടും​ബ​കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം. എം​എ​ൽ​എ​യെ​ന്ന നി​ല​യി​ൽ ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളു​ണ്ട്. രാ​ത്രി ഏ​റെ വൈ​കി​യാ​ണ ്പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ച്ചെ​ത്തു​ന്ന​ത്.

നേ​രം പു​ല​ർ​ന്നാ​ൽ ആ​ദ്യം വീ​ട്ടു​കാ​രു​മാ​യി​ട്ടാ​ണ് ച​ർ​ച്ച. ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫും മ​ക്ക​ളും ഒ​ക്കെ സ​ഹാ​യ​ത്തി​നു​ണ്ട്. സാ​ധാ​ര​ണ വീ​ട്ട​മ്മ​യെ​പോ​ലെ നി​ന്ന് അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ച​ശേ​ഷ​മാ​ണ് യാ​ത്ര. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​ക്കാ​ണ്.പ​ര്യ​ട​ന​ത്തി​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ൽ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി ഇ​നി ചെ​ന്നെ​ത്താ​നു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് യാ​ത്ര. എ​ല്ലാ​യി​ട​ത്തും പ്ര​വ​ർ​ത്ത​ക​ർ തി​ക​ഞ്ഞ ആ​വേ​ശ​ത്തി​ലാ​ണ്.

തു​ട​ക്കം മു​ത​ൽ എ​ൽ​ഡി​എ​ഫി​നു ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​മി​താ​ണ്. പ്ര​ചാ​ര​ണം ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ചോ​ർ​ന്നു പോ​കാ​ത്ത ആ​വേ​ശ​മാ​ണ് ത​ന്‍റെ ക​രു​ത്തെ​ന്ന് വീ​ണ പ​റ​ഞ്ഞു.സീ​ത​ത്തോ​ട്ടി​ലെ ഗു​രു​നാ​ഥ​ൻ​മ​ണ്ണി​ലാ​ണ് സീ​ത​ത്തോ​ട്ടി​ലെ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

ജൈ​വ പ​ച്ച​ക്ക​റി​ക​ൾ ന​ല്കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്കാ​ൻ എ​ത്തി​യ​ത്. ഏ​റെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ഇ​വ​രു​ടെ​യെ​ല്ലാം ദു​രി​ത​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും അ​റി​ഞ്ഞ് അ​വോ​രോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് പ്ര​സം​ഗം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച​തും വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​തു​മെ​ല്ലാം വി​ഷ​യ​മാ​ക്കു​ന്നു​ണ്ട്.

ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ രൂ​ക്ഷ​ത​യും തു​ട​ർ​ന്ന് പു​ന​ര​ധി​വാ​സം മു​ട​ങ്ങു​ക​യും ചെ​യ്ത മേ​ഖ​ല​ക​ളി​ലും ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യെ​ത്തി. നാ​ട്ടു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം പ​റ​ഞ്ഞാ​ണ് യാ​ത്ര. കാ​ട്ടു​മൃ​ഗ​ശ​ല്യ​വും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ളു​മെ​ല്ലാം പ​രാ​തി​ക​ളാ​യി വ​രു​ന്നു​ണ്ട്. ഇ​വ​യ്ക്കെ​ല്ലാം പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പ്.

വ​നി​താ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​ൽ​ക്കാ​ൻ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഏ​റെ​യെ​ത്തു​ന്നു​ണ്ട്. മു​ല്ല​പ്പൂ, കൊ​ന്ന​പ്പൂ​വ് മാ​ല​ക​ളു​മാ​യാ​ണ് പ​ല​യി​ട​ത്തും കാ​ത്തു​നി​ൽ​പ്.വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​സം​ഗം. തു​ട​ക്കം മു​ത​ൽ ഇ​തേ​വി​ഷ​യ​മാ​ണ് ഉ​ന്ന​യി​ച്ച​ത്.

ദേ​ശീ​യ, സം​സ്ഥാ​ന രാ​ഷ്‌ട്രീ യ​മൊ​ക്കെ ച​ർ​ച്ച ചെ​യ്യു​ന്പോ​ഴും പ​ത്ത​നം​തി​ട്ട​യ്ക്കു വേ​ണ്ട​ത് വി​ക​സ​ന​മാ​ണെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​യു​ന്നു. ശ​ബ​രി​മ​ല​യും വി​ശ്വാ​സ​വു​മൊ​ക്കെ ഉ​ന്ന​യി​ച്ച് ജ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചു വോ​ട്ടു തേ​ടു​ന്ന സ​മീ​പ​നം എ​ൽ​ഡി​എ​ഫി​നി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി പ​റ​യു​ന്നു.
അ​ന്ത​സു​റ്റ രാ​ഷ്‌ട്രീയ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന​തി​ലും വീ​ണാ ജോ​ർ​ജി​നു ത​ർ​ക്ക​മി​ല്ല. എ​ലി​മു​ള്ളും​പ്ലാ​ക്ക​ലി​ൽ പെ​സ​ഹ അ​പ്പം ന​ല്കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്.

കു​മ്മ​ണ്ണൂ​രി​ലാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​നം. നേ​താ​ക്ക​ളാ​യ പി ​അ​ജ​യ​കു​മാ​ർ​കു​മാ​ർ, കെ. ​യു. ജ​നീ​ഷ്കു​മാ​ർ, പി. ​ആ​ർ. ഗോ​പി​നാ​ഥ്, മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ, വി. ​മു​ര​ളി​ധ​ര​ൻ, സം​ഘേ​ഷ് ജി .​നാ​യ​ർ, കെ. ​രാ​ജേ​ഷ്, എ . ​ദീ​പ​കു​മാ​ർ, മ​ങ്ങാ​ട് സു​രേ​ന്ദ്ര​ൻ, സീ​ത​ത്തോ​ട് മോ​ഹ​ന​ൻ, എ​ബ്ര​ഹാം ചെ​ങ്ങ​റ, സ​ണ്ണി ജേ​ക്ക​ബ്, എ​സ് അ​ജി​ത്, ബീ​നാ മു​ഹ​മ്മ​ദ് റാ​ഫി, സു​മ ന​രേ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ പ​ര്യ​ട​ന പ​രി​പാ​ടി​യി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.