ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി ഓ​ടി​യെ​ത്തി സു​രേ​ന്ദ്ര​ൻ
Thursday, April 18, 2019 11:35 PM IST
അ​ടൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ൻ കു​റ​ഞ്ഞൊ​രു സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​ന്നു കൊ​ണ്ട് എ​ല്ലാ​യി​ട​ത്തും ഓ​ടി​യെ​ത്തി.

നാ​ലാ​ൾ കൂ​ടു​ന്നി​ട​ത്തെ​ല്ലാം ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച് പി​ന്തു​ണ തേ​ടു​ക​യെ​ന്ന​താ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ ശൈ​ലി.

പ​ര​മാ​വ​ധി ആ​ളു​ക​ളെ നേ​രി​ൽ കാ​ണു​ക, അ​തി​ൽ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ശൈ​ലി. വേ​റി​ട്ടൊ​രു ശൈ​ലി​ക്കു പ്ര​യോ​ജ​നം ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ.

മ​ണ്ഡ​ല​ത്തി​ൽ എ​ല്ലാ​യി​ട​ത്തും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ഓ​ടി​യെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ​ര്യ​ട​ന പ​രി​പാ​ടി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ക​ട​ന്നു​വ​ര​വ്. എ​ന്നാ​ൽ ഇ​തൊ​രു കാ​ല​താ​മ​സ​മാ​യി​ട്ടി​ല്ല.

അ​ടൂ​രി​ൽ വീ​ണ്ടു​മെ​ത്തി​യ​പ്പോ​ൾ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ച​ത്. സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​നം ക​ട​ന്നു പോ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വ​ൻ സ്വീ​ക​ര​ണം ന​ൽ​കി നാ​ട്ടു​കാ​രും കാ​ത്തി​രു​ന്നു. രാ​വി​ലെ ത​ട്ട ഒ​രി​പ്പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പെ​രി​ങ്ങ​നാ​ട് സ്വീ​ക​ര​ണ സ്ഥ​ല​ത്തേ​ക്ക് പോ​യി.

തൃ​ചേ​ന്ദ​മം​ഗ​ലം മൂ​ല​സ്ഥാ​ന​മാ​യ കു​റ്റി വി​ള കൊ​ട്ടാ​ര​ത്തി​ലെ ചേ​ന്ന​ൻ അ​പ്പൂ​പ്പ​ന് മു​റു​ക്കാ​ൻ സ​മ​ർ​പ്പി​ച്ച​ത്തി​നു ശേ​ഷം വ​ഞ്ചി​മു​ക്കി​ൽ നി​ന്നാ​യി​രു​ന്നു സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടൂ​ർ ന​ഗ​ര​സ​ഭ, ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ മു​രു​ക​ൻ കു​ന്ന് കോ​ള​നി​യി​ൽ സ​മാ​പി​ച്ചു. നേ​ര​ത്തെ നി​ശ്ച​യി​ച്ച സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ​വ​ര​വേ​ല്പ് ല​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ തോ​ല്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം യു​ഡി​എ​ഫി​ന് വോ​ട്ട് മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി പ​ത്ത​നം​തി​ട്ട​യി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞു പെ​യ്ത മ​ഴ​യ്ക്കും അ​ടൂ​രി​ലെ എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം ത​ണു​പ്പി​ക്കാ​നാ​യി​ല്ല.

ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി. ​ശ​ര​ത്, രൂ​പേ​ഷ് അ​ടൂ​ർ, സേ​തു കു​മാ​ർ, ഗോ​പ​ൻ, രാ​ജേ​ഷ്, ഗോ​പ​ൻ മി​ത്ര പു​രം, സി.​ടി അ​ജി​ത്, സ​ജീ​ഷ് കു​മാ​ർ, സു​രേ​ഷ്, വി​നീ​ഷ് കൃ​ഷ്ണ​ൻ, ശ്രീ​കു​മാ​ർ, ഡി.​അ​ജി​ത് എ​ന്നി​വ​ർ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.